വിഖ്യാത സംഗീതജ്ഞന്‍ ജോ ഡിഫി കൊറോണ മരണത്തിന് കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ : കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന വിഖ്യാത അമേരിക്കന്‍ സംഗീതജ്ഞന്‍ ജോ ഡിഫി (61) മരണത്തിന് കീഴടങ്ങി. രണ്ട് ദിവസം മുന്‍പാണ് തന്റെ പരിശോധനാഫലം പോസറ്റീവാണെന്ന വിവരം ഫെയ്‌സ്ബുക്ക് പേജിലൂടെ ഡിഫി ലോകത്തെ അറിയിച്ചത്. എനിക്കും കുടുംബത്തിനും ഇപ്പോള്‍ അല്‍പം സ്വകാര്യതയാണ് വേണ്ടതെന്നും പൊതുജനങ്ങള്‍ കൊറോണയ്‌ക്കെതിരേ ജാഗ്രത പുലര്‍ത്തണമെന്നും മുന്‍കരുതലെടുക്കണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഡിഫി ആവശ്യപ്പെട്ടിരുന്നു. നാടോടിപ്പാട്ടുകാരനായി തുടങ്ങി പോപ്പ് സംഗീതത്തിലെ ഹിറ്റ്ചാര്‍ട്ടിലെ സ്ഥിരം സാന്നിധ്യമായി മാറിയതായിരുന്നു ഒക്‌ലഹോമ സ്വദേശിയായ ഡിഫിയുടെ ചരിത്രം.

1990ലാണ് എ തൗസന്‍ഡ് വൈന്‍ഡിങ് റോഡ് എന്ന ആദ്യ ആല്‍ബം പുറത്തിറങ്ങിയത്. ഈ ആല്‍ബത്തിലെ ഗാനമാണ് അദ്ദേഹത്തിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായ ഹോം എന്ന ഗാനം. പിക്കപ്പ് മാന്‍, പ്രോപ് മി അപ് ബിസൈഡ് ദി ജൂക്‌ബോക്‌സ്‌ (ഇഫ് ഐ ഡൈ), ജോണ്‍ ഡീറി ഗ്രീന്‍ തുടങ്ങിയവായിരുന്നു പ്രധാന ഹിറ്റുകള്‍. പതിമ്മൂന്ന് ആല്‍ബങ്ങളാണ് ഡിഫിയുടെ പേരില്‍ ഇറങ്ങിയത്. ഇതില്‍ ഇരുപതിലേറെ ഗാനങ്ങള്‍ ദീര്‍ഘനാള്‍ അമേരിക്കിലയ ടോപ് 10 ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. ക്ലൈന്റ് ബ്ലാക്ക്, മെര്‍ലി ഹഗ്ഗാര്‍ഡ്, പാറ്റി ലവ്‌ലെസ് റാന്‍ഡി ട്രാവിസ് എന്നിവര്‍ക്കൊപ്പം ചെയ്ത സെയിം ഓള്‍ഡ് ട്രെയിന്‍ എന്ന ആല്‍ബം 1998 ഗ്രാമി അവാര്‍ഡ് നേടിയിരുന്നു. മേരി ചാപിന്‍ കാര്‍പ്പന്റര്‍ക്കൊപ്പം ചെയ്ത നോട്ട് റ്റൂ മച്ച് ടു ആസ്‌ക്ക് എന്ന യുഗ്മഗാനം 1993ല്‍ ഗ്രാമിക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...