Tuesday, May 13, 2025 8:01 am

പ്രശസ്ത കവി എൻ കെ ദേശം നിര്യാതനായി

For full experience, Download our mobile application:
Get it on Google Play

ആലുവ : പ്രമുഖ കവിയും നിരൂപകനുമായ എൻ കെ ദേശം (87) അന്തരിച്ചു. ഞായറാഴ്ച രാത്രി തൃശൂർ കൊടുങ്ങല്ലൂരിലെ മകളുടെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. 1936 ഒക്ടോബർ 31ന് ആലുവയിലെ ദേശത്ത് ജനനം. ശരിയായ പേര് എൻ കുട്ടികൃഷ്ണപിള്ള. എൽ ഐ സി ജീവനക്കാരനായിരുന്നു.പന്ത്രണ്ടാമത്തെ വയസിലാണ് കവിതയെഴുതി തുടങ്ങിയത്.1973ൽ ആദ്യ സമാഹാരമായ അന്തിമലരി പ്രസിദ്ധീകരിച്ചു. കന്യാഹൃദയം, അപ്പൂപ്പൻതാടി, ചൊട്ടയിലെ ശീലം, പവിഴമല്ലി, ഉല്ലേഖം, അൻപത്തൊന്നരക്ഷരാളി, എലിമീശ, കാവ്യകേളി, മുദ്ര, മഴത്തുള്ളികൾ, ടാഗോറിന്റെ ഗീതാഞ്ജലിയുടെ വിവർത്തനം എന്നിവയാണ് പ്രധാന കൃതികൾ.1982ൽ ഉല്ലേഖത്തിന് ആദ്യ ഇടശേരി അവാർഡ് ലഭിച്ചു.

മുദ്ര എന്ന കവിതയ്‌ക്ക് 2009-ലെ കവിതയ്‌ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. സഹോദരൻ അയ്യപ്പൻ പുരസ്കാരം, വെണ്ണിക്കുളം അവാർഡ്, നാലപ്പാടൻ അവാർഡ്, കേരള സാഹിത്യ അക്കാദമി അവാർഡ്, ചെറുകാട് അവാർഡ്, ആശാൻ സ്മാരക പുരസ്കാരം, കേന്ദ്ര സാഹിത്യ അക്കാദമി പരിഭാഷാ പുരസ്കാരം, സഞ്ജയൻ അവാർഡ്, ദാമോദരൻ കാളിയത്ത് അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: ആർ. ലീലാവതി. മക്കൾ: ബിജു, ബാലു, അപർണ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്...

0
തിരുവനന്തപുരം : ഇന്ന് മഴക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്...

കെപിസിസി പുനഃസംഘടനയിൽ അതൃപ്തരായി ഒരു വിഭാഗം നേതാക്കൾ

0
തിരുവനന്തപുരം : കെപിസിസി പുനഃസംഘടനയിൽ അതൃപ്തരായി ഒരു വിഭാഗം നേതാക്കൾ രം​ഗത്ത്....

ഗാസ ക്ഷാമത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന

0
ജനീവ : ഗാസ ക്ഷാമത്തിന്റെ വക്കിലെന്ന് ലോകാരോഗ്യ സംഘടന. ഉപരോധം കാരണം...

മലപ്പുറത്തെ നിപ രോഗി ഗുരുതരാവസ്ഥയിൽ തുടരുന്നു ; സമ്പർക്കപ്പട്ടികയിലെ രണ്ടുപേരുടെ പരിശോധനാഫലം കൂടി നെഗറ്റീവ്

0
മലപ്പുറം: മലപ്പുറത്ത് നിപ സ്ഥിരീകരിച്ച നാല്പത്തിരണ്ടുകാരി ഗുരുതരാവസ്ഥയിൽ തുടരുന്നു. വളാഞ്ചേരി സ്വദേശിയായ...