പന്തളം നഗരസഭാ ഓഫീസ് കോംപ്ലക്‌സ് ; മണ്ണുപരിശോധന ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : നഗരസഭ പുതിയതായി പണിയാനുദ്ദേശിക്കുന്ന ഓഫീസ് കോംപ്ലക്‌സിന്റെ മണ്ണുപരിശോധന തുടങ്ങി. പന്തളം നഗരസഭാ ബസ്സ്റ്റാൻഡിനുള്ളിലാണ് മണ്ണ് പരിശോധന നടക്കുന്നത്. ഫണ്ട് അനുവദിച്ചാൽ താമസമില്ലാതെ ബാക്കി നടപടികളിലേക്ക് കടക്കുമെന്ന് ചെയർപേഴ്‌സൺ സുശീല സന്തോഷ് പറഞ്ഞു. കഴിഞ്ഞ നഗരസഭാ ഭരണസമിതിയുടെ കാലത്താണ് പന്തളം നഗരസഭയുടെ പുതിയ മന്ദിരത്തിന് രൂപരേഖയായത്. അന്ന് ഭൂമിയുടെ തർക്കം തടസ്സമായപ്പോൾ പണിയും തുടക്കത്തിലേ മരവിച്ചു.

തുടർന്നാണ് പുതിയ ഭരണസമിതി ലാൻഡ് റവന്യൂ കമ്മിഷണറെ സമീപിച്ചത്. സ്ഥലം നഗരസഭയുടേതുതന്നെയാണെന്ന ഉത്തരവ് ലഭിച്ചതോടെ അന്ന് പ്ലാൻ തയ്യാറാക്കിയ തൃശ്ശൂർ ജില്ലാ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഉദ്യോഗസ്ഥർ കെട്ടിടം പണിയുന്ന സ്ഥലം സന്ദർശിച്ചു. പഴയ ഡി.പി.ആർ. പ്രകാരമുള്ള പദ്ധതിയായതിനാൽ ചെറിയ മാറ്റങ്ങളോടെയാണ് പുതിയ മന്ദിരം ഉയരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...

കോഴിക്കോട് പന്തീരാങ്കാവിൽ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 55കാരൻ അറസ്റ്റില്‍

0
പന്തീരാങ്കാവ്: കോഴിക്കോട് പന്തീരാങ്കാവിൽ അഞ്ച് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ...