എടത്വ: എടത്വാ ഡിപ്പോയുടെ ആരംഭകാലം മുതൽ എടത്വയിൽ ജോലി ചെയ്ത ഏക ജീവനക്കാരൻ ബി. രമേശ് കുമാറിന് കെ.എസ്.ആർ.ടി.സി എടത്വ കൂട്ടായ്മ യാത്രയയപ്പ് നല്കി. എടത്വ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് ഇൻസ്പെക്ടർ ഇൻ-ചാർജ്ജ് ആയി ആണ് പടിയിറങ്ങിയത്. യാത്രയയപ്പ് സമ്മേളനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ട്രഷറാർ കെ.എസ് മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ആലപ്പുഴ എ.ടി.ഒ: വി.അശോക് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അജിത്ത് പിഷാരത്ത്, തലവടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ഏബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗം കലാ മധു, തലവടി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് കെ.ഇ ഏബ്രഹാം, സി.പി.എം എൽ .സി സെക്രട്ടറി എം.കെ സജി , പൊതുപ്രവർത്തകൻ ഡോ.ജോൺസൺ വി. ഇടിക്കുള, ജോസ് ജേക്കബ്, എസ്. അജിത്ത്, ജി.മാധവൻകുട്ടി, ഗിരീഷ് ജി, ടി.ദിലീപ് കുമാർ, എ. മാസ്തൻ ഖാൻ, പി.എസ്.അശോക് കുമാർ, ടി.ആർ.കൃഷ്ണകുമാർ, പി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. കൂടാതെ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ നിന്നും ട്രേഡ് യൂണിയൻ ഭാരവാഹികളും സഹപ്രവർത്തകരും പങ്കെടുത്തു.
തലവടി രമേശ് ഭവനിൽ പി.ജി രാജമ്മയുടെയും പരേതനായ ജി.എൻ ഭാസ്ക്കരൻ പിള്ളയുടെയും മകനായ ബി രമേശ് കുമാർ 1996-ലാണ് തിരുവനന്തപുരം സിറ്റി-ഡിപ്പോയിൽ കണ്ടക്ടറായി ജോലിയിൽ പ്രവേശിച്ചത്. 1998 ഒക്ടോബർ 18ന് എടത്വാ ഡിപ്പോ ആരംഭിച്ച കാലം മുതൽ കണ്ടക്ടർ ആയും സ്റ്റേഷൻ മാസ്റ്ററായും ഇൻസ്പെക്ടറായും ഇൻസ്പെക്ടർ ഇൻചാർജ് ആയും കഴിഞ്ഞ കാൽ നൂറ്റാണ്ട് എടത്വായിൽ ജോലിചെയ്ത് അപൂർവ്വങ്ങളിൽ അപൂർവ്വ നേട്ടവുമായാണ് സർവീസിൽ നിന്നും വിരമിച്ചത്. വിവിധ സംഘടനകളുടെ ഉപഹാര സമർപ്പണവും നടന്നു.