പ്രമാടം: കുടിവെള്ളം നല്കാത്ത പഞ്ചായത്തിൽ കുപ്പി വെള്ളം നല്കി പ്രതിഷേധിച്ചു. പ്രമാടം, വി. കോട്ടയം കോൺഗ്രസ് മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിലാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. വരൾച്ച രൂക്ഷമായ സാഹചര്യത്തിലും കുടിവെള്ള ക്ഷാമം പരിഹരിക്കാൻ വേണ്ട നടപടി എടുക്കാത്ത പഞ്ചായത്തിന്റെ അനാസ്ഥക്കെതിയാണ് പ്രതിഷേധം നടത്തിയത്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എൽഡിഎഫ് മെമ്പറുമാരും വാട്ടർ അതോറിട്ടിയും ഒത്ത് ചേർന്ന് നടത്തിയ തട്ടികൂട്ട് സമരം ജനങ്ങൾ മനസ്സിലാക്കി എന്നും യോഗത്തിൽ പ്രവർത്തകർ പറഞ്ഞു.
പ്രമാടം ശുദ്ധജല വിതരണ പദ്ധതിയുടെ നിലവിലുള്ള വിതരണ സംവിധാനത്തിലുള്ള പോരായ്മകൾ അടിയന്തിരമായി പരിഹരിച്ച് ജനങ്ങൾക്ക് വെള്ളമെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ടാങ്കർ ലോറിയിൽ പഞ്ചായത്ത് മുഖേന വെള്ളമെത്തിക്കണം എന്നും കല്ലട ഇറിഗേഷൻ കനാൽ തുറന്ന് വിട്ട് കുടിവെള്ള പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം തുടർ സമര പരിപാടികൾ അലോചിക്കുമെന്നും യോഗത്തിൽ പ്രവർത്തകർ പറഞ്ഞു. പ്രമാടം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റോബിൻ മോൻസിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂർ ജ്യോതി പ്രസാദ് ഉദ്ഘാടനം ചെയ്തു. വി. കോട്ടയം കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് നിഖിൽ ചെറിയാൻ, മനോജ് എംകെ ജോസ് പനച്ചിക്കിൽ, ആനന്ദവല്ലിയമ്മ, ജഗൻ . ആർ. നായർ, രാജു കണ്ണങ്കര, അരുൺ കുമാർ, വിൽസൺ പട്ടേരിൽ , സോമശേഖൻ നായർ, നിഥിൻ .പി . വിൽസൺ. സജി പി തോമസ് .ജോസ് വർഗ്ഗീസ് , ശശി കെ. ജോസ് പി തോമസ് ജോഷ്വാ കുട്ടി എന്നിവർ പ്രസംഗിച്ചു.