കോട്ടയം : പാടത്ത് വളം ഇടുന്നതിനിടെ കർഷകൻ പാമ്പ് കടിയേറ്റ് മരിച്ചു. കുടവെച്ചൂർ ചക്കനാങ്കത്തറയിൽ ബഷീർ(62) ആണ് മരിച്ചത്. വലിയപുതുക്കരി പാടശേഖരത്തിൽ തിങ്കളാഴ്ച രാവിലെ വളം ഇട്ടു കൊണ്ടിരിക്കുന്നതിനിടെയാണ് ബഷീറിന് പാമ്പുകടിയേറ്റത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ചൊവ്വാഴ്ച രാത്രി 11.30 ഓടെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ: സോഫിയ. മക്കൾ: ഷാമർ, ബീമ, ഷഫീക്ക്. മരുമക്കൾ: നിസ, ഫാത്തിമുത്ത്.
പാടത്ത് വളം ഇടുന്നതിനിടെ കർഷകൻ പാമ്പ് കടിയേറ്റ് മരിച്ചു
RECENT NEWS
Advertisment