നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം

For full experience, Download our mobile application:
Get it on Google Play

ഗൂഡല്ലൂർ: നീലഗിരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകന് ദാരുണാന്ത്യം. ഗൂഡല്ലൂർ ദേവർഷോല മച്ചിക്കൊല്ലി ബേബിനഗറിലെ അറുമുഖൻ (ആറു-59)നാണ് വീട്ടിലേക്കുള്ള വഴിയിൽ ബുധനാഴ്ച രാത്രി എട്ടരയോടെ കാട്ടാന ചവിട്ടിക്കൊന്നത്. തൊട്ടടുത്തുള്ള പശുഫാമിൽ പണിക്കുപോയി തിരികെവരുന്നതിനിടയിലാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. പതിവായി കൃഷിപ്പണിക്കുപോകുന്ന അറുമുഖൻ സമീപത്തെ സ്വകാര്യവ്യക്തിയുടെ പശുഫാമിൽ സഹായിക്കാനും പോകാറുണ്ട്. വീട്ടിൽനിന്ന് നൂറുമീറ്റർമാത്രം അകലെയുള്ള ഫാമിൽനിന്ന്‌ രാത്രിയിൽ തിരികെവരുന്ന നേരത്താണ് ഇദ്ദേഹം കാട്ടാനയുടെ മുൻപിൽപ്പെട്ടത്. രാത്രിയിൽ ശബ്ദംകേട്ട് റോഡിലിറങ്ങിയ അയൽവാസി ബെന്നിയുടെ മുൻപിൽവെച്ചാണ് അറുമുഖനെ കാട്ടാന കൊലപ്പെടുത്തിയത്. മൂന്നംഗ കാട്ടാനക്കൂട്ടം ആ സമയത്ത് റോഡിലുണ്ടായിരുന്നുവെന്ന്‌ ബെന്നി പറഞ്ഞു.

തുടർന്ന് അറുമുഖന്റെ മകനും ബെന്നിയും നടത്തിയ പരിശോധനയിലാണ് തലയ്ക്ക് ചവിട്ടേറ്റനിലയിൽ അറുമുഖന്റെ മൃതദേഹം റോഡിൽ കാണുന്നത്. നഗരസഭാ കൗൺസിലർ യൂനസ്ബാബുവിന്റെ നേതൃത്വത്തിൽ നാട്ടുകാർ വനംവകുപ്പ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. രണ്ടുവർഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ മൂന്നാമത്തെ മരണമാണ് അറുമുഖത്തിന്റേത്. നിരന്തരമുള്ള കാട്ടാനശല്യത്തിനെതിരേ അധികൃതർക്ക് പരാതിനൽകിയിട്ടും പരിഗണിച്ചില്ലെന്നാരോപിച്ച് മൃതദേഹം വിട്ടുകൊടുക്കാതെ നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് അധികൃതരുമായി നടത്തിയ ചർച്ചയ്ക്കുശേഷം വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെ മൃതദേഹം സംസ്കരിച്ചു. പരേതയായ സരോജിനിയാണ് അറുമുഖന്റെ ഭാര്യ. മക്കൾ: വാസുദേവൻ, വനജ. മരുമക്കൾ: അഞ്ജലി, മണിക്കുട്ടൻ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ

0
തിരുവനന്തപുരം: ഓണവിപണിയില്‍ കോടികളുടെ വിളവെടുപ്പുമായി കുടുംബശ്രീ. സംസ്ഥാനത്ത് നടപ്പാക്കുന്ന 'ഓണക്കനി',...

ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക് ആശ്വാസം

0
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ബജ്‌രംഗ് ദൾ പ്രവർത്തകരുമായുണ്ടായ തർക്കത്തിൽ ജിം ഉടമയ്ക്ക്...

ബ്രിക്സ് ഉച്ചകോടിയിലേക്ക് ഇറാൻ പ്രസിഡന്‍റിനെ ക്ഷണിച്ച് മോദി

0
ബിഷ്കെക്ക്: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും...

ഒരുമിച്ച് മദ്യപിക്കുന്നതിനിടെ യുവാവ് സുഹൃത്തിനെ കുത്തിക്കൊന്നു

0
ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ ചിക്കൻ കഷണങ്ങളെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ യുവാവ്...