കോട്ടയം : നെല്ല് സംഭരിക്കുന്നതിന് മിൽ ഉടമകൾ അമിതമായി കമ്മീഷൻ (താര)ചോദിച്ചതിനെ തുടർന്ന് കൃഷി ഭവനു മുന്നിൽ കർഷകന്റെ ആത്മഹത്യാ ശ്രമം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ചു നിന്ന കർഷകനെ അനുനയിപ്പിച്ചു. വെച്ചൂർ സ്വദേശി സെബാസ്റ്റ്യനാണ് കല്ലറ കൃഷിഭവനു മുന്നിൽ മണ്ണെണ്ണ ഒഴിച്ചു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 10 ഏക്കർ പാടശേഖരമുണ്ട് സെബാസ്റ്റ്യന്. നെല്ലിന് അൽപം കേടുണ്ട്. നെല്ല് സംഭരിക്കുന്നതിന് മില്ലുകാർ 20 കിലോ താര ചോദിച്ചു. കർഷകൻ വിസമ്മതിച്ചു. സംഭരണം മുടങ്ങി. ഇതാണ് ആത്മഹത്യാ ശ്രമത്തിലേക്ക് നയിച്ചത്.
നെല്ല് സംഭരണത്തിന് അമിത കമ്മീഷൻ : കൃഷി ഭവനു മുന്നിൽ കർഷകന്റെ ആത്മഹത്യാ ശ്രമം
RECENT NEWS
Advertisment