നെല്ല് സംഭരിക്കാത്തതിൽ മാന്നാറിലും കർഷക പ്രതിഷേധം കനക്കുന്നു

For full experience, Download our mobile application:
Get it on Google Play

മാന്നാർ : സംഭരണം നടക്കാത്തതിനെത്തുട‌ർന്ന് കൊയ്ത നെല്ല് പാടങ്ങളിൽ കെട്ടിക്കിടക്കുന്നതിൽ കർഷക പ്രതിഷേധം കനക്കുന്നു. കിഴിവിന്റെ പേരിലാണ് മില്ലുടമകൾ നെല്ല് സംഭരിക്കാത്തത്. കഴിഞ്ഞദിവസം ചെന്നിത്തലയിൽ കൃഷിഓഫീസ് ഉരോധിച്ചതിനു പിന്നാലെ ഇന്നലെ മാന്നാറിൽ നെൽകർഷകർ കൃഷിവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെച്ചു. മാന്നാർ പോലീസ് സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കി. കുരട്ടിശ്ശേരി നാലുതോട് പാടശേഖരത്തിലെ കർകഷകരാണ് പ്രതിഷേധവുമായെത്തിയത്. വ്യാഴാഴ്ച ക്വാളിറ്റി കൺട്രോളർ പരിശോധന നടത്തി ഏഴര ശതമാനം കിഴിവ് പറഞ്ഞെങ്കിലും മില്ലുടമകൾ പതിനഞ്ച് ശതമാനം കിഴിവ് വേണമെന്ന് ഉറച്ചുനിന്നതോടെ നാലുതോട് പാടശേഖരസമിതി മാന്നാർ കൃഷി ഓഫീസർ പി.സി ഹരികുമാർ, വാർഡ് മെമ്പർ കെ.സി.പുഷ്പലത എന്നിവരുടെ സാന്നിധ്യത്തിൽ ഇന്നലെ രാവിലെ കർഷകരുടെ അടിയന്തിര പൊതുയോഗം വിളിച്ചു. കർഷകർക്ക് അനുകൂലമായ തീരുമാനം ഉണ്ടാവാത്തതിനാൽ കൃഷി ഓഫീസറെയും വാർഡ് മെമ്പറെയും കർഷകർ തടഞ്ഞു വെച്ചു. സ്ഥലത്തെത്തിയ ചെങ്ങന്നൂർ കൃഷി അസി.ഡയറക്ടർ മായാ ഗോപാലകൃഷ്‍ണനെയും ഉപരോധിച്ചു.

പാഡി മാർക്കറ്റിംഗ് ഓഫീസർ അഞ്ജു, കൃഷി അസി.ഡയറക്ടർ മായാ ഗോപാലകൃഷ്ണൻ, കൃഷി ഓഫീസർ ഹരികുമാർ എന്നിവർ നടത്തിയ ചർച്ചയിൽ കല്പന റൈസ് മിൽ 10കിലോ കിഴിവിന് നെല്ലെടുക്കുമെന്ന് ഉറപ്പുനൽകിയതോടെയാണ് ഉപരോധം അവസാനിപ്പിച്ചത്. സി.പി.എം ഏരിയ സെക്രട്ടറി പ്രൊഫ.പി.ഡി.ശശിധരൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുജിത് ശ്രീരംഗം, ബിജു ഇക്ബാൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. നാലുതോട് പാടശേഖരസമിതി ഭാരവാഹികളായ ഹരിദാസ് കിംകോട്ടേജ്, രവീന്ദ്രനാഥകൈമൾ, വിജയകുമാർ, സന്തോഷ്, കുര്യാക്കോസ്, റഷീദ് തുടങ്ങിയവർ ഉപരോധത്തിന് നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ബിജെപി എൻഎസ്എസിനെതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ബിജെപി എൻഎസ്എസിനെതിരല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സുകുമാരൻ...

ഗതാ​ഗത മന്ത്രിയുമായി ചർച്ച നടത്തി ബസുടമകൾ

0
തിരുവനന്തപുരം : പ്രിയദർശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് മേഖല നേരിടുന്ന...

സിജെപിയുടെ അനിശ്ചിതകാല നിരാഹാര സമരത്തിൽ പങ്കുചേർന്ന സോനം വാങ്ചുകിന്‍റെ ആരോഗ്യനില അതീവ ഗുരുതരം

0
ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന കോക്രോച്ച് ജനതാ...

പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതി നടത്തിപ്പിൽ നിന്ന് പിൻമാറണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് സമസ്ത....