ഡൽഹി : കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗം ചർച്ചയാണെന്നും കർഷകരുമായി സർക്കാർ എപ്പോഴും ചർച്ചയ്ക്ക് തയാറാണെന്നും അവരാണ് രാജ്യത്തിന്റെ അന്നദാതാകളെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ. യുപിഎ സർക്കാരിന്റെ കാലത്ത് ചെലവഴിച്ച തുകയെ അപേക്ഷിച്ച് കർഷകർക്കായി കൂടുതൽ ഫണ്ട് മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി.
നേരത്തേയും ഞങ്ങൾ ചർച്ചകൾക്ക് തയാറായിരുന്നു. ഇപ്പോഴും ഞങ്ങൾ തയാറാണ്. ഭാവിയിലും ഞങ്ങൾ തയാറാകും. ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. അവരാണ് ഞങ്ങളുടെ “അന്നദാതാക്കൾ’ അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള രാസവളങ്ങളുടെ വില വർധിച്ചിട്ടും, കർഷകർക്കുള്ള വളത്തിന്റെയും യൂറിയയുടെയും വില വർധനവ് ഞങ്ങൾ തടഞ്ഞു. ഇന്ത്യാ ഗവൺമെന്റ് മൂന്ന് ലക്ഷം കോടി രൂപ സബ്സിഡി നൽകി.