ഡല്‍ഹി: സൂര്യകാന്തി കൃഷിക്ക് താങ്ങുവില നല്‍കണമെന്ന് ആവശ്യപ്പെട്ട് ദേശീയപാത ഉപരോധിച്ച് കര്‍ഷകരുടെ സമരം. കുരുക്ഷേത്രയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ എന്‍എച്ച് 44 ഉപരോധിച്ചു. സൂര്യകാന്തി കൃഷിക്ക് താങ്ങുവില നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് കര്‍ഷകരുടെ സമരം. ഭാരതിയ കിസാന്‍ യൂണിയന്‍ (ചരുണി) വിഭാഗത്തിന്റെ നേതൃത്വത്തിലാണ് സമരം. കര്‍ഷക സമരം കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെയാണ് ദേശീയപാതയില്‍ വിന്യസിച്ചിരിക്കുന്നത്.
ഷഹബാദ് മാര്‍ക്കറ്റില്‍ നിന്നാണ് കര്‍ഷകര്‍ പ്രകടനം ആരംഭിച്ചത്. തുടര്‍ന്ന് ഡല്‍ഹി-ചണ്ഡീഗഡ് ദേശീയപാത ഉപരോധിച്ചത്. പോലീസ് ബാരിക്കേഡുകള്‍ ഭേദിച്ച കര്‍ഷകര്‍ ട്രാക്ടറുകള്‍ റോഡിന് കുറുകെയിട്ട് ഗതാഗതം സ്തംഭിപ്പിച്ചു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ഷകര്‍ സര്‍ക്കാരിന് ജൂണ്‍ 6 വരെ അന്ത്യശാസനം നല്‍കിയിരുന്നു.