പത്തനംതിട്ട : കേരളത്തിൽ കൃഷി ഉപജീവനമാക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പ്രളയ ദുരിതാശ്വാസം പോലും പൂർണമായി നൽകാൻ ഇന്നും സർക്കാരിന് കഴിയാതെ പോയിട്ടുള്ളത് തികഞ്ഞ അലംഭാവമാണെന്നും മാത്രവുമല്ല രാസവളവിതരണത്തിലേർപ്പെടുത്തിയിട്ടുള്ള കടുത്ത നിയന്ത്രണങ്ങൾ മൂലം ആവശ്യത്തിന് വളം ലഭിക്കാതെയും വന്യമൃഗങ്ങളുടെ ആക്രമണം മൂലമുള്ള കൃഷിനാശവും കാരണം കർഷകർ നട്ടം തിരിയുകയാണെന്നും ജില്ലാ കർഷക കോൺഗ്രസ് ജില്ലാ നേതൃയോഗം ഉൽക്കണ്ട രേഖപ്പെടുത്തി.
ജില്ലാ നേതൃയോഗം ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ടി.എച്ച്. സിറാജ്ജുദ്ദിൻ അധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ് ഉപാധ്യക്ഷൻ എ. സുരേഷ്‌കുമാർ, സംസ്ഥാന ഭാരവാഹികളായ അഡ്വ. ബാബുജി ഇശോ, പ്രൊഫ. സതീഷ് പഴകുളം, എംകെ പുരുഷോത്തമൻ, അജി അലക്സ്, മലയാലപ്പുഴ വിശ്വംഭരൻ, മണ്ണിൽ രാഘവൻ, അനിലാ ദേവി തോമസ് സ്കറിയ, എന്നിവർ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033