അടൂർ : കേര കർഷകർക്കായി ലോക ബാങ്ക് കൃഷി വകുപ്പിന് അനുവദിച്ച 2365 കോടി രൂപയിൽ ആദ്യ ഗഡുവായി അനുവദിച്ച 139.65 കോടി രൂപ വകമാറ്റി ചെലവഴിച്ചതിനെതിരെയും നെൽകർഷകരോട് സർക്കാർ കാട്ടുന്ന കടുത്ത അവഗണനക്കും അനീതിക്കുമെതിരെയും സംഭരിച്ച നെല്ലിന്റെ തുക കർഷകർക്ക് വിതരണം ചെയ്യാത്തതിൽ പ്രതിക്ഷേധിച്ചുകൊണ്ടും കർഷക ക്ഷേമനിധി ബോർഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടും
റബ്ബറിന്റെ തറവില 250 രൂപയായി പ്രഖ്യാപിക്കാതെ കർഷകരോട് കാട്ടിയ വഞ്ചനക്കെതിരെയും വന്യ മൃഗ ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടും കർഷക കോൺഗ്രസ് അടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂർ കൃഷിഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കർഷക കോൺഗ്രസ് അടൂർ മണ്ഡലം പ്രസിഡന്റ്
മാത്യു തൊണ്ടലിൽ അദ്ധ്യക്ഷത വഹിച്ച ധർണ്ണ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പഴകുളം സതീഷ് ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി ജോജി ഇടക്കുന്നിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം കെ. വി രാജൻ, നിയോജക മണ്ഡലം പ്രസിഡന്റ് വേണു കുമാരൻ നായർ, കർഷക കോൺഗ്രസ് ജില്ലാ ഭാരവാഹികളായ മണ്ണിൽ രാഘവൻ, കെ. എൻ രാജൻ, വല്ലറ്റൂർ വാസുദേവൻ നായർ, എം ആർ ഗോപകുമാർ, നജീർ പന്തളം, പി കെ രാജൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അംജിത്ത് അടൂർ, മണ്ഡലം പ്രസിഡന്റമാരായ ജോസ് കടമ്പനാട്, മുരളീധരൻ പിള്ള തോട്ടത്തിലേത്ത്, ടോബി തോമസ്, റോയ് പെരിങ്ങാനാട്, ഉമ്മൻ തോമസ്, പി. പി. ജോൺ, കോശി മാണി, എം ഒ ജോൺ, മഹിളാ കോൺഗ്രസ് സംസ്ഥാന കൺവീനർ കുഞ്ഞൂഞ്ഞമ്മ ജോസഫ്, നജ്ജുമുദ്ദീൻ പന്തളം, ബെൻസി കടുവിനാൽ, അരവിന്ദ് ചന്ദ്രശേഖർ, വത്സമ്മ രാജു, സോമൻ നായർ, ഷിനു വിജി, ശ്രീകുമാർ കോട്ടൂർ, കബീർ പന്തളം തുടങ്ങിയവർ പ്രസംഗിച്ചു.