അടൂർ കൃഷിഭവനു മുന്നിൽ കർഷക കോൺഗ്രസ്‌ മാർച്ചും ധർണ്ണയും നടത്തി

For full experience, Download our mobile application:
Get it on Google Play

അടൂർ : കേര കർഷകർക്കായി ലോക ബാങ്ക് കൃഷി വകുപ്പിന് അനുവദിച്ച 2365 കോടി രൂപയിൽ ആദ്യ ഗഡുവായി അനുവദിച്ച 139.65 കോടി രൂപ വകമാറ്റി ചെലവഴിച്ചതിനെതിരെയും നെൽകർഷകരോട് സർക്കാർ കാട്ടുന്ന കടുത്ത അവഗണനക്കും അനീതിക്കുമെതിരെയും സംഭരിച്ച നെല്ലിന്റെ തുക കർഷകർക്ക് വിതരണം ചെയ്യാത്തതിൽ പ്രതിക്ഷേധിച്ചുകൊണ്ടും കർഷക ക്ഷേമനിധി ബോർഡിന്റെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടും
റബ്ബറിന്റെ തറവില 250 രൂപയായി പ്രഖ്യാപിക്കാതെ കർഷകരോട് കാട്ടിയ വഞ്ചനക്കെതിരെയും വന്യ മൃഗ ആക്രമണങ്ങളിൽ നിന്നും കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടും കർഷക കോൺഗ്രസ്‌ അടൂർ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അടൂർ കൃഷിഭവനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. കർഷക കോൺഗ്രസ്‌ അടൂർ മണ്ഡലം പ്രസിഡന്റ്
മാത്യു തൊണ്ടലിൽ അദ്ധ്യക്ഷത വഹിച്ച ധർണ്ണ കർഷക കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പഴകുളം സതീഷ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സെക്രട്ടറി ജോജി ഇടക്കുന്നിൽ മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം കെ. വി രാജൻ, നിയോജക മണ്ഡലം പ്രസിഡന്റ്‌ വേണു കുമാരൻ നായർ, കർഷക കോൺഗ്രസ്‌ ജില്ലാ ഭാരവാഹികളായ മണ്ണിൽ രാഘവൻ, കെ. എൻ രാജൻ, വല്ലറ്റൂർ വാസുദേവൻ നായർ, എം ആർ ഗോപകുമാർ, നജീർ പന്തളം, പി കെ രാജൻ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അംജിത്ത്‌ അടൂർ, മണ്ഡലം പ്രസിഡന്റമാരായ ജോസ് കടമ്പനാട്, മുരളീധരൻ പിള്ള തോട്ടത്തിലേത്ത്, ടോബി തോമസ്, റോയ് പെരിങ്ങാനാട്, ഉമ്മൻ തോമസ്, പി. പി. ജോൺ, കോശി മാണി, എം ഒ ജോൺ, മഹിളാ കോൺഗ്രസ്‌ സംസ്ഥാന കൺവീനർ കുഞ്ഞൂഞ്ഞമ്മ ജോസഫ്, നജ്ജുമുദ്ദീൻ പന്തളം, ബെൻസി കടുവിനാൽ, അരവിന്ദ് ചന്ദ്രശേഖർ, വത്സമ്മ രാജു, സോമൻ നായർ, ഷിനു വിജി, ശ്രീകുമാർ കോട്ടൂർ, കബീർ പന്തളം തുടങ്ങിയവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...