പത്തനംതിട്ട : ഇന്നത്തെ കാലത്ത് കാര്‍ഷികവൃത്തി തൊഴിലായി സ്വീകരിച്ച് അതിലൂടെ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും കര്‍ഷക ആത്മഹത്യ ഗണ്യമായി വര്‍ദ്ധിക്കുമ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി കൈയ്യും കെട്ടി നോക്കിയിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ആക്രമണം മൂലം നൂറുകണക്കിനാളുകള്‍ ക്രൂരമായി മരണപ്പെടുന്നു. സര്‍ക്കാര്‍ എന്ത് നടപടി കൈക്കൊണ്ടൊന്നും ഉത്തരം പറയണമെന്നും അദ്ദേഹം ഉദ്ഘാടന സമ്മേളനത്തില്‍ പ്രസ്താവിച്ചു.
ജില്ലാ പ്രസിഡന്‍റ് അഡ്വ. റ്റി.എച്ച്. സിറാജുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റും കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറായി നിയമിതനുമായ അഡ്വ. സുരേഷ് കോശിയെ യോഗത്തില്‍ ആദരിച്ചു. സംസ്ഥാന ഭാരവാഹികളായ അഡ്വ. ബാബുജി ഈശോ, സതീഷ് പഴകുളം, എം.കെ. പുരുഷോത്തമന്‍, സജു മാത്യു, കെ.വി. രാജന്‍, തോമസ് മാത്യു, സലിം പെരുനാട്, മലയാലപ്പുഴ വിശ്വംഭരന്‍, അഷറഫ് അപ്പാക്കുട്ടി, ഷിബു വള്ളിക്കോട്, കെ.എന്‍. രാജന്‍, അബ്ദുല്‍കലാം ആസാദ്, റഹിംകുട്ടി, ജോസ് കലഞ്ഞൂര്‍, മണ്ണില്‍ രാഘവന്‍, നജീര്‍ പന്തളം, ശിവപ്രസാദ്, ഗോപകുമാര്‍, വല്ലാറ്റൂര്‍ വാസുദേവന്‍, ഷൂജ, ജോസ് ഇല്ലിരിക്കല്‍, വേണുകുമാരന്‍ നായര്‍, തോമസ് കോവൂര്‍, ജി. സന്തോഷ് കുമാര്‍, മാത്യു എബ്രഹാം, തോമസ് മത്തായി, റ്റി.ഡി. മാത്യു, മോഹന്‍ കൂടല്‍, ശേഖരന്‍, എന്നിവര്‍ പ്രസംഗിച്ചു.