കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കണ്‍വെന്‍ഷന്‍ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്നത്തെ കാലത്ത് കാര്‍ഷികവൃത്തി തൊഴിലായി സ്വീകരിച്ച് അതിലൂടെ കര്‍ഷകര്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും കര്‍ഷക ആത്മഹത്യ ഗണ്യമായി വര്‍ദ്ധിക്കുമ്പോള്‍ കേരളം ഭരിക്കുന്ന മുഖ്യമന്ത്രി കൈയ്യും കെട്ടി നോക്കിയിരിക്കുകയാണെന്നും ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ആക്രമണം മൂലം നൂറുകണക്കിനാളുകള്‍ ക്രൂരമായി മരണപ്പെടുന്നു. സര്‍ക്കാര്‍ എന്ത് നടപടി കൈക്കൊണ്ടൊന്നും ഉത്തരം പറയണമെന്നും അദ്ദേഹം ഉദ്ഘാടന സമ്മേളനത്തില്‍ പ്രസ്താവിച്ചു.

ജില്ലാ പ്രസിഡന്‍റ് അഡ്വ. റ്റി.എച്ച്. സിറാജുദ്ദീന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോസ് മുത്തനാട്ട് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്‍റും കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ഡയറക്ടറായി നിയമിതനുമായ അഡ്വ. സുരേഷ് കോശിയെ യോഗത്തില്‍ ആദരിച്ചു. സംസ്ഥാന ഭാരവാഹികളായ അഡ്വ. ബാബുജി ഈശോ, സതീഷ് പഴകുളം, എം.കെ. പുരുഷോത്തമന്‍, സജു മാത്യു, കെ.വി. രാജന്‍, തോമസ് മാത്യു, സലിം പെരുനാട്, മലയാലപ്പുഴ വിശ്വംഭരന്‍, അഷറഫ് അപ്പാക്കുട്ടി, ഷിബു വള്ളിക്കോട്, കെ.എന്‍. രാജന്‍, അബ്ദുല്‍കലാം ആസാദ്, റഹിംകുട്ടി, ജോസ് കലഞ്ഞൂര്‍, മണ്ണില്‍ രാഘവന്‍, നജീര്‍ പന്തളം, ശിവപ്രസാദ്, ഗോപകുമാര്‍, വല്ലാറ്റൂര്‍ വാസുദേവന്‍, ഷൂജ, ജോസ് ഇല്ലിരിക്കല്‍, വേണുകുമാരന്‍ നായര്‍, തോമസ് കോവൂര്‍, ജി. സന്തോഷ് കുമാര്‍, മാത്യു എബ്രഹാം, തോമസ് മത്തായി, റ്റി.ഡി. മാത്യു, മോഹന്‍ കൂടല്‍, ശേഖരന്‍, എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷച്ചെലവ് ചുരുക്കി മാതൃകയായി പ്രവാസികൾ; സ്വരൂപിച്ച മൂന്ന് ലക്ഷം രൂപ രാജേഷിന്റെ കുടുംബത്തിന് കൈമാറി

0
കൊച്ചി: ചെറുപുഴ മീന്തുള്ളിയില്‍ രക്ഷാപ്രവര്‍ത്തനതിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി...

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവം; ചേന്തി അനിൽ അടക്കമുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെ വഴിയിൽ തടഞ്ഞതിൽ കേസ്. ഡിസിസി...

യാത്രാവിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അടിയന്തര സാഹചര്യം; പരിക്കുകളൊന്നുമില്ലാതെ എല്ലാവരും സുരക്ഷിതർ

0
ബിലാസ്പൂർ: ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ ബിലാസ ദേവി...

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സൈന്യത്തെ അയക്കാമെന്ന ഇന്ത്യയുടെ വാഗ്ദാനം നിരസിച്ച് നേപ്പാൾ

0
ന്യൂഡൽഹി: നേപ്പാളിൽ രക്ഷാപ്രവർത്തനത്തിന് സൈന്യത്തെയും എൻ ഡി ആർ എഫ് സംഘത്തെയും...