പന്തളം : കൃഷിനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം നൽകുക, നെല്ലിന്റെ വില നൽകുക, വന്യമൃഗങ്ങളിൽനിന്നും കർഷകരെ രക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കർഷക കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി കടയ്ക്കാട് കൃഷി ഓഫീസിനു മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡൻറ് അഡ്വ. ടി.എച്ച്. സിറാജുദീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മുരളീധരൻപിള്ള തോട്ടത്തിലേത്ത് അധ്യക്ഷത വഹിച്ചു. ഇ.എസ്. നുജുമുദീൻ, കർഷക കോൺഗ്രസ് സംസ്ഥാന ജനറൽസെക്രട്ടറി പഴകുളം സതീഷ്, സംസ്ഥാന കമ്മിറ്റി അംഗം കെ.വി.0 രാജൻ,
കോൺഗ്രസ് പന്തളം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സക്കറിയ വർഗീസ്, ഡിസിസി ജനറൽ സെക്രട്ടറി ഡി.എൻ. തൃദിപ്, ഡിസിസി അംഗം നൗഷാദ് റാവുത്തർ, കർഷക കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് പി.എസ്. വേണുകുമരൻനായർ, കർഷക കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മണ്ണിൽ രാഘവൻ തുടങ്ങിയവർ പ്രസംഗിച്ചു.