കോന്നി : കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിന്റെയും കൃഷിഭവന്റെയും കലഞ്ഞൂർ, അതിരുംകൽ സർവീസ് സഹകരണ ബാങ്കുകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനാചാരണവും കാർഷിക ക്വിസ് മത്സരത്തിൽ വിജയികളായവരെ ആദരിക്കലും അവാർഡ് വിതരണവും കാർഷിക വിളമ്പര ജാഥയും നടന്നു. കലഞ്ഞൂർ വെള്ളാള മഹാ സഭ ഹാളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപെഴ്‌സൺ ബീന പ്രഭ ഉദ്ഘാടനം ചെയ്തു.
കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു. വിവിധ കാർഷിക മേഖലകളിൽ മികച്ച വിജയം കൈവരിച്ച കർഷകരെ ആദരിച്ചു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷൻ ജോർജ് കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്തു. ജൈവ സമിശ്ര കൃഷി രംഗത്ത് നിരവധി പുരസ്‌കാരങ്ങൾ കരസ്തമാക്കിയ ലനു പീറ്റർ ക്ലാസ് നയിച്ചു.