കോന്നിയിൽ ജനങ്ങളെ വലച്ച് പൊടി ശല്യം

For full experience, Download our mobile application:
Get it on Google Play

കോന്നി : പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാത നിർമ്മാണ പ്രവർത്തനവുമായി ബന്ധപ്പെട്ട് കോന്നി നഗരത്തിൽ ഉയരുന്ന പൊടി ശല്യം ജനങ്ങളെ വലക്കുന്നു. കോന്നി മാമുക്ക് മുതൽ എലിയറക്കൽ വരെയുള്ള ഭാഗമാണ് റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊടിപടലങ്ങൾ ഉയരുന്നത്. റോഡ് നിർമ്മാണ കമ്പനി ഇടക്കിടെ വെള്ളം തളിച്ച് കൊടുക്കുന്നുണ്ടെങ്കിലും ഇതൊന്നും റോഡിലെ പൊടി കുറക്കുവാൻ പര്യാപ്തമാകുന്നില്ല. റോഡിലെ പൊടി ശല്യം മൂലം വ്യാപാരികളും ബുദ്ധിമുട്ടിലാണ്. രാവിലെ മുതൽ വൈകുന്നേരം വരെ റോഡിൽ നിന്ന് ഉയരുന്ന പൊടി സഹിച്ച് വേണം വ്യാപാര സ്ഥാപനങ്ങളുടെ ഉള്ളിൽ ഇരിക്കുവാൻ എന്ന് വ്യാപാരികൾ പറയുന്നു.

മാത്രമല്ല കടകളിലെ സാധനങ്ങളിൽ പൊടി പറന്നു കയറി പലതും ഉപയോഗ ശൂന്യമായി മാറുന്നതും പതിവാണ്. മാത്രമല്ല പൊതു ജനങ്ങൾക്കും ഇത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. റോഡിലെ പൊടി ശല്യം സഹിച്ച് രാവിലെ മുതൽ റോഡിൽ ടാക്സി ഓടാൻ കാത്ത് നിൽക്കുന്നത് ശ്വാസം മുട്ടൽ അടക്കം വിവിധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നതായി ഓട്ടോറിക്ഷ തൊഴിലാളികളും പറയുന്നു. ഹോട്ടൽ അടക്കമുള്ള പല സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മറച്ചാണ് കച്ചവടം നടത്തുന്നത്. വിഷയത്തിൽ ജനങ്ങളുടെ പ്രതിഷേധം ശക്തമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഡി സതീശൻ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമുള്ള ആദ്യ രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന്

0
തിരുവനന്തപുരം: വിഡി സതീശൻ സര്‍ക്കാര്‍ അധികാരത്തിൽ വന്ന ശേഷമുള്ള ആദ്യ കെപിസിസി രാഷ്ട്രീയകാര്യ...

ആര്യങ്കാവിൽ വീണ്ടും കുഴൽപ്പണ വേട്ട ; 13 ലക്ഷം രൂപയുമായി 2 പേർ എക്സൈസ്...

0
കൊല്ലം: കേരള തമിഴ്നാട് അതിർത്തിയിലെ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ കുഴൽപ്പണം പിടികൂടി....

മെസിയുടെ പേരിലെ തട്ടിപ്പ് ; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് ഇന്ന് ഉത്തരവിറങ്ങിയേക്കും

0
തിരുവനന്തപുരം: മെസിയെ കേരളത്തിൽ കളിപ്പിക്കുമെന്ന പേരിൽ നടന്ന തട്ടിപ്പിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച്...

നദികളിൽ ജലനിരപ്പ് ഉയരുന്നു ; ബിഹാറിൽ പ്രളയഭീതി

0
പട്ന: നദികളിൽ ജലനിരപ്പ് ഉയർന്നതോടെ ബിഹാർ പ്രളയഭീതിയിലായി. ഗംഗ, ഗണ്ഡക്, സോൻ,...