പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം പ്രസിദ്ധീകരിച്ചതോടെ കർഷകർക്ക് നേരിയ ആശ്വാസം ; വ്യക്തതയില്ലെന്ന് സിപിഎം

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: പരിസ്ഥിതിലോല മേഖലയുടെ കഡസ്ട്രൽ ഭൂപടം പ്രസിദ്ധീകരിച്ചതോടെ, ഒരു പരിധിവരെ ആശങ്കയൊഴിയുകയാണ് ഇടുക്കിയിൽ. ജനവാസമേഖലകൾ ഒഴിവായി. സിഎച്ച്ആർ വില്ലേജുകളിൽ ചിലത് ഉൾപ്പെട്ടിട്ടുണ്ടെങ്കിലും കർഷകരെ ബാധിക്കില്ല. എന്നാൽ ഭൂപടത്തിൽ വ്യക്തതയില്ലെന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നുമാണ് സിപിഎം നിലപാട്. പരിസ്ഥിതി ലോല മേഖലയുടെ ഏഴാമത്തെ കരടിലും ജനവാസമേഖലകൾ വന്നതോടെയുളള ആശങ്കയ്ക്ക് അൽപം അറുതി വന്നിരിക്കുകയാണ് ഇടുക്കിയിൽ. ഏലമലക്കാടുകൾ ഉൾപ്പെടുത്തിയുളള വിജ്ഞാപനത്തിൽ അവ്യക്തതകളേറെയായിരുന്നു. സംസ്ഥാന സർക്കാരിന്‍റെ പുതിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുളള ഭൂപടത്തിൽ കാര്യങ്ങൾ കുറെക്കൂടി വ്യക്തമാണ്. കെഡിഎച്ച്, ബൈസൺ വാലി, കൊട്ടകാമ്പൂർ, ചിന്നക്കനാൽ ഉൾപ്പെടെ 28 വില്ലേജുകളുണ്ട് ഇടുക്കിയിലെ പരിസ്ഥിതി ലോല ഭൂപടത്തിൽ. എന്നാൽ ജനവാസമേഖകളില്ല. ഏലമലക്കാടുകൾ ഉൾപ്പെടുന്ന വില്ലേജുകളെ പൂർണമായി ഒഴിവാക്കിയിട്ടില്ല. മറ്റ് പാരിസ്ഥിതിക ലോല ഘടകങ്ങളുടെ പേരിൽ സി എച്ച് ആ‍ർ വില്ലേജുകളെയും ഉൾപ്പെടുത്തിയെന്നാണ് സാങ്കേതിക വിശദീകരണം. ഭൂപടത്തിൽ വ്യക്തതയില്ലെന്നും സി എച്ച് ആർ വില്ലേജുകളുടെ പരിധി കൃത്യമായി വിശദീകരിക്കണമെന്നും സിപിഎം ആവശ്യപ്പെടുന്നു.

കൊച്ചി- ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ് റോഡിന്‍റെ ഒരു ഭാഗവും പരിസ്ഥിതി ലോല മേഖലയുടെ ഭാഗമായിട്ടുണ്ട്. ഇതടിസ്ഥാനമാക്കി അന്തിമ വിജ്ഞാപനം വന്നാൽ റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ മുടങ്ങുമോയെന്നാണ് ആശങ്ക. പുതിയ ഭൂപടത്തിൽ ജനവാസ മേഖലകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പരിശോധനക്ക് ശേഷം തിരുത്തൽ നടപടികളിലേക്ക് കടക്കാമെന്ന സർക്കാർ പ്രഖ്യാപനം പ്രായോഗികമല്ലെന്നും പരക്കെ വിമർശനമുണ്ട്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് സംസ്ഥാനത്ത് 22...

കർണാടകയിൽ ന്യൂനപക്ഷ സ്റ്റാർട്ടപ്പുകൾക്ക് 50 ലക്ഷം വരെ സർക്കാർ ഗ്രാൻ്റ്

0
ബെംഗളൂരു: സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് കരുത്തേകുന്നതിനായി രണ്ട് പുതിയ ഗ്രാന്റ്-ഇൻ-എയ്ഡ് പദ്ധതികൾ...

സിജെപിക്ക് എതിരായ സരിന്റെ പരാമർശം : സിപിഎമ്മിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: സിജെപിക്ക് എതിരായ സരിന്റെ പരാമർശത്തിൽ സിപിഎമ്മിന് കടുത്ത അതൃപ്തി. പിഴവ്...

കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ്മെന്റ് പിഴവ് : വിശദീകരണം തേടി റെയിൽവേ

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ അനൗൺസ്മെന്റിൽ പിഴവ് വന്ന സംഭവത്തിൽ...