തിരുവനന്തപുരം: കാര്‍ഷിക നിയമഭേദഗതിക്കെതിരായ പ്രമേയം സംസ്ഥാന നിയമസഭ പാസാക്കി. പ്രധാനമന്ത്രിയെ വിമര്‍ശിക്കണമെന്നത് അടക്കമുളള പ്രതിപക്ഷ ഭേദഗതികള്‍ തളളിയാണ് പ്രമേയം പാസാക്കിയത്. സര്‍ക്കാര്‍ ഉപദേശ പ്രകാരം പ്രവര്‍ത്തിക്കാന്‍ ബാദ്ധ്യസ്ഥനാണ് ഗവര്‍ണറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. നിയമസഭ വിളിക്കുന്നതില്‍ ഗവര്‍ണര്‍ക്ക് വിവേചന അധികാരം ഉപയോഗിക്കാന്‍ ആകില്ല. ആദ്യ ഘട്ടത്തില്‍ ആവശ്യപ്പെട്ടപ്പോള്‍ ഗവര്‍ണര്‍ അനുമതി നല്‍കും എന്ന് കരുതി. ഗവര്‍ണറുടെ നടപടി ശരിയല്ലെന്ന് ആദ്യം തന്നെ അദ്ദേഹത്തെ അറിയിച്ചെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വിശദീകരിച്ചു.
പുതിയ കാര്‍ഷിക നിയമം സര്‍ക്കാരിന്റെ പരിഗണനയിലാണ്. കര്‍ഷകര്‍ ഉന്നയിക്കുന്ന യഥാര്‍ത്ഥ ആവശ്യം കേന്ദ്രം അംഗീകരിക്കണം. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ഒരേസ്വരത്തില്‍ ആവശ്യപ്പെടാമെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.