Friday, July 4, 2025 11:55 pm

കര്‍ഷക പ്രതിഷേധം കൂടുതല്‍ ശക്തവും രൂക്ഷവുമാക്കുo : രാകേഷ് ടിക്കായത്ത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നടന്നു കൊണ്ടിരിക്കുന്ന കര്‍ഷക പ്രതിഷേധം കൂടുതല്‍ ശക്തവും രൂക്ഷവുമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും ഭാരതീയ കിസാന്‍ യൂണിയന്റെയും നേതാവ് രാകേഷ് ടിക്കായത്ത്. അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പൂര്‍വാഞ്ജല്‍ പ്രദേശത്തേക്ക് സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ലഖ്‌നോവില്‍ നടക്കാനിരിക്കുന്ന കിസാന്‍ മഹാപഞ്ചായത്ത് ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ 22നാണ് കര്‍ഷകരുടെ നേതൃത്വത്തില്‍ ലഖ്‌നോവിലെ മഹാപഞ്ചായത്ത് നടക്കുന്നത്. നവംബര്‍ 27ന് ശേഷം ഡല്‍ഹി അതിര്‍ത്തിയിലേക്ക് ആയിരക്കണക്കിന് ട്രാക്റ്ററുകളെത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് ഡല്‍ഹി അതിര്‍ത്തിയില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രതിഷേധം തുടങ്ങിയത്. പ്രഥമിക ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായെങ്കിലും പിന്നീട് പിന്‍മാറി. കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ മൂന്ന് കാര്‍ഷിക നിയമം കര്‍ഷകരുടെ താല്‍പ്പര്യങ്ങള്‍ക്ക് എതിരും കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ളതാണെന്നുമാണ് ആരോപണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വീണ ജോർജ്ജിൻ്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും...

0
മന്ദമരുതി : കോട്ടയം മെഡിക്കൽ കോളേജ് കെട്ടിട്ടം തകർന്നു വീണത് മൂലം...

മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വസതിയിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തി

0
പത്തനംതിട്ട : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കെട്ടിടം ഇടിഞ്ഞുവീണ് യുവതി...

മനുഷ്യരെ മുഴുവൻ കൊലക്ക് കൊടുത്തിട്ട് മുഖ്യമന്ത്രിക്ക് അമേരിക്കക്ക് പോകുന്നുവെന്ന് അൻവർ

0
കൊച്ചി: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞുവീണ് രോഗിയുടെ കൂട്ടിരുപ്പുകാരിയായ ബിന്ദു...

ഒരുക്കങ്ങളെല്ലാം പൂ‍ർണ്ണം ; കെ.സി.എല്‍ താരലേലം നാളെ

0
കേരളത്തിലെ ക്രിക്കറ്റ് ആരാധകരുടെ എല്ലാ കണ്ണുകളും തിരുവനന്തപുരത്തേക്ക്. കേരള ക്രിക്കറ്റ് ലീഗ്...