Sunday, April 20, 2025 7:38 pm

നിയമനടപടികൾ അവസാനിപ്പിക്കാതെ ചർച്ചക്കില്ലെന്ന് കർഷക സംഘടനകൾ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കർഷകർക്കെതിരായ നിയമ നടപടികൾ അവസാനിപ്പിക്കാതെ ഇനി കേന്ദ്രവുമായി ചർച്ചക്കില്ലെന്നു ക൪ഷക സംഘടനകളുടെ നിലപാട്. സമരവേദികളൊഴിപ്പിക്കാൻ ആർ.എസ്.എസ് – ബിജെപി പ്രവ൪ത്തക൪ ശ്രമം നടത്തിയെന്ന് ആരോപിച്ച് കാമ്പയിൻ നടത്താനും ക൪ഷക സംഘടനകൾ തീരുമാനിച്ചു. ദേശീയ കാമ്പയിന്  ഇന്ന് തുടക്കമാകും. കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലത്തിൽ ആഹ്വാനം ചെയ്ത റോഡുപരോധ സമരം ശനിയാഴ്ച നടക്കും. ബിജെപി പ്രതിഷേധത്തെ മറികടന്ന് പൽവലിലും ഭാഗ്പതിലും ക൪ഷക സമരം പുനരാരംഭിച്ചിട്ടുണ്ട്. അതി൪ത്തികളിൽ ക൪ഷക സമരം വീണ്ടും ശക്തമാവുകയാണ്. അതേസമയം ക൪ഷക൪ക്കെതിരായ ഉപരോധം പോലീസ് ശക്തമാക്കിയിട്ടുണ്ട്.

ഹരിയാന സ൪ക്കാ൪ ഏ൪പ്പെടുത്തിയ ഇന്റർനെറ്റ് നിരോധം ഇന്നേക്ക് കൂടി നീട്ടി. കർഷക സമരം നടക്കുന്ന എട്ട് നഗരങ്ങളിലെ ഇന്റർനെറ്റ് നിരോധം ഇന്ന് അഞ്ച് മണിയോടെ പുനസ്ഥാപിക്കാനിരിക്കെയാണ് നടപടി. കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഹരിയാന പിസിസി നടത്തുന്ന സമാധാന റാലിക്കും ഇന്ന് തുടക്കമാകും. കാർഷിക നിയമങ്ങളെച്ചൊല്ലി പാ൪ലമെന്റിന്റെ ഇരുസഭകളിലും ഇന്നും പ്രതിപക്ഷം പ്രതിഷേധിച്ചേക്കും. കഴിഞ്ഞ ദിവസം പ്രതിപക്ഷ പ്രതിഷേധത്തെത്തുട൪ന്ന് സഭ പ്രക്ഷുബ്ധമായിരുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയമാണ് രാജ്യസഭയിലെ ഇന്നത്തെ പ്രധാന അജണ്ട.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷ്

0
പാലക്കാട്: സിനിമ ഷൂട്ടിങ് കേന്ദ്രങ്ങളിൽ എക്സൈസ് പരിശോധന കർശനമാക്കുമെന്ന് മന്ത്രി എം.ബി....

ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ

0
റോം : ഗാസയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. ഗാസയിൽ...

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം ഒരുമിച്ചുനിൽക്കുമെന്ന് അഖിലേഷ് യാദവ്

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ...