ഇന്ത്യൻ കോവിഡ് വാക്സിന് അംഗീകാരം ; ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് വാക്സിൻ ദുബൈയിലെത്തി

For full experience, Download our mobile application:
Get it on Google Play

ദുബൈ : ഇന്ത്യൻ നിർമ്മിത കോവിഡ് വാക്സിന് ദുബൈയുടെ അംഗീകാരം. പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച അസ്ട്ര സെനിക്ക വാക്സിനാണ് ദുബൈ ഹെൽത്ത് അതോറിറ്റി അംഗീകാരം നൽകിയത്. ഇന്ത്യയിൽ നിന്നുള്ള ആദ്യ ബാച്ച് വാക്സിൻ ഇന്ന് ദുബൈയിലെത്തി.

രണ്ടുലക്ഷം ഡോസ് അസ്ട്രസെനിക്ക വാക്സിനാണ് ഇന്ന് ദുബൈയിലെത്തിയത്. തൊട്ടുപിന്നാലെ ഇന്ത്യൻ നിർമ്മിത വാക്സിന് അംഗീകാരം നൽകിയതായി ദുബൈ ഹെൽത്ത് അതോറിറ്റി പ്രഖ്യാപിച്ചു. ദുബൈ ഹെൽത്ത് അതോറിറ്റി വിതരണത്തിന് അനുമതി നൽകുന്ന മൂന്നാമത്തെ വാക്സിനാണിത്. നിലവിൽ ചൈനയുടെ സിനോഫാം, യു.എസ്.എയുടെ ഫൈസർ എന്നിവക്കാണ് അതോറിറ്റി അനുമതി നൽകിയത്. അബൂദബി റഷ്യയുടെ സ്പുട്നിക് വാക്സിനും അംഗീകാരം നൽകിയിട്ടുണ്ട്.

18 വയസ് മുതൽ 60 വയസ് വരെയുള്ള യു.എ.ഇ സ്വദേശികൾ, യു.എ.ഇയിൽ വിസയുള്ള  ഭിന്നശേഷിക്കാർ, നിത്യരോഗികൾ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ മുൻനിര കോവിഡ് പ്രതിരോധ രംഗത്തുള്ളവർ എന്നിവർക്കാണ് ഇന്ത്യൻ നിർമ്മിത വാക്സിൻ നൽകുക. വാക്സിൻ ആവശ്യമുള്ളവർ ദുബൈ ഹെൽത്ത് അതോറിറ്റി മുഖേന അപ്പോയിന്റ്മെന്റ്  എടുക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...