Friday, June 28, 2024 12:38 pm

സ്വാതന്ത്ര്യദിനത്തില്‍ വനിത കര്‍ഷകരുടെ നേതൃത്വത്തില്‍ ട്രാക്​ടര്‍ പരേഡ്​

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സ്വാതന്ത്ര്യദിനത്തില്‍ വനിത കര്‍ഷകരുടെ നേതൃത്വത്തില്‍ ട്രാക്​ടര്‍ പരേഡ്​ അ​രങ്ങേറും. ഹരിയാനയിലെ ജിന്ദ്​ ജില്ലയില്‍നിന്നാണ്​ ട്രാക്​ടര്‍ പരേഡ്​ ആരംഭിക്കുക. ട്രാക്​ടര്‍ പരേഡിന്‍റെ റിഹേഴ്​സല്‍ കഴിഞ്ഞദിവസം നടന്നു. കേന്ദ്രസര്‍ക്കാറിന്‍റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരു​ടെ നേതൃത്വത്തിലാകും പരേഡ്​. 5000​ വാഹനങ്ങളും 20,000 കര്‍ഷകരും സ്വാതന്ത്ര്യദിനത്തിലെ ട്രാക്​ടര്‍ പരേഡില്‍ പ​ങ്കെടുക്കുമെന്ന്​ കര്‍ഷക സംഘടനകള്‍ മാധ്യമ​ങ്ങളോട്​ പറഞ്ഞു.

പരേഡില്‍ ദേശീയപതാകക്കൊപ്പം കര്‍ഷകരുടെ കൊടിയും ഉയര്‍ത്തും. കൂടാതെ വാഹനങ്ങളില്‍ കാര്‍ഷിക ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ഖേര ഖാപ്പ്​ പഞ്ചായത്ത്​ തലവന്‍ സത്​ബിര്‍ പെഹല്‍വാന്‍ ബര്‍സോല പറഞ്ഞു. കര്‍ഷകരുടെ നേതൃത്വത്തില്‍ 75ാം സ്വാതന്ത്ര്യദിനം കിസാന്‍ മസ്​ദൂര്‍ ആസാദി സന്‍ഗ്രം ദിവസമായി ആചരിക്കും. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ രാജ്യമെമ്പാടും റാലികള്‍ സംഘടിപ്പിക്കുകയും ചെയ്യും. ആഗസ്​റ്റ്​ 15 രാവിലെ 11 മുതല്‍ ഒരു മണിവരെയാകും റാലി. കര്‍ഷകര്‍ പ്രക്ഷോഭം തുടരുന്ന സിംഘു, ടിക്​രി, ഗാസിപൂര്‍ അതിര്‍ത്തികളില്‍ മാര്‍ച്ചും പരിപാടികളും സംഘടിപ്പിക്കും. രാജ്യതലസ്​ഥാനത്തേക്ക്​ പ്രവേശിക്കില്ല.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പുതിയ ബജാജ് ഡോമിനാർ അപ്‌ഡേറ്റ് ചെയ്യാൻ ഒരുങ്ങുന്നു

0
ബജാജ് ഓട്ടോ അതിൻ്റെ ഡോമിനാർ 400-നെ അടുത്ത തലമുറ മോഡലിനായി ഒരു...

കണ്ണൂരിൽ ബെവ്കോ ജീവനക്കാര്‍ക്ക് മര്‍ദനം ; അക്രമികൾ 2 പേരെ കണ്ണൂര്‍ ടൗൺ...

0
കണ്ണൂര്‍: ബെവ്റിജസ് കോര്‍പറേഷൻ ജീവനക്കാര്‍ക്ക് നേരെ കണ്ണൂരിൽ ആക്രമണം. കണ്ണൂര്‍ നഗരത്തിലെ...

ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന് ജാമ്യം

0
ഡല്‍ഹി: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ജെഎംഎം...

മലപ്പുറത്ത് സൗത്ത് ഇന്ത്യൻ ബാങ്കിലെ അസിസ്റ്റന്റ് മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി

0
മലപ്പുറം: മലപ്പുറം ചെമ്മാട് സൗത്ത് ഇന്ത്യൻ ബാങ്കിലെ അസിസ്റ്റന്റ് മാനേജരെ താമസസ്ഥലത്ത്...