ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അക്കാര്യം ചോദിക്കേണ്ടത് ഉദ്യോഗസ്ഥരോടാണെന്ന് ജി. സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ചേര്‍ത്തല-അരൂര്‍ ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വിജിലന്‍സ്​ അന്വേഷണം ആവശ്യപ്പെട്ട്​ എ.എം ആരിഫ്​ എം.പി കത്ത് നല്‍കിയ സംഭവത്തില്‍ പ്രതികരണവുമായി മുന്‍ പൊതുമരാമത്ത്​ മന്ത്രി ജി.സുധാകരന്‍. ദേശീയപാത പുനര്‍നിര്‍മാണത്തില്‍ വീഴ്ച വന്നിട്ടുണ്ടെങ്കില്‍ അക്കാര്യം ചോദിക്കേണ്ടത് ഉദ്യോഗസ്ഥരോടാണെന്ന് സുധാകരന്‍ പ്രതികരിച്ചു. പുനര്‍നിര്‍മാണത്തില്‍ വീഴ്ച വന്നിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച സുധാകരന്‍, റോഡ് നിര്‍മാണം മികച്ച രീതിയിലാണ് നടന്നതെന്ന് പറഞ്ഞു. നിര്‍മാണ പ്രവൃത്തികള്‍ക്ക് മേല്‍നോട്ടം വഹിച്ചത് മികച്ച ഉദ്യോഗസ്ഥരാണെന്നും ജി.സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ജി.സുധാകരന്‍ മന്ത്രിയായിരിക്കെ നടത്തിയ ദേശീയപാത പുനര്‍ നിര്‍മ്മാണത്തില്‍ വിജിലന്‍സ്​ അന്വേഷണം നടത്തണമെന്ന് ചൂണ്ടിക്കാട്ടി എ.എം.ആരിഫ്​ എം.പിയാണ് പൊതുമരാമത്ത്​ വകുപ്പ്​ മന്ത്രി മുഹമ്മദ്​ റിയാസിന്​ കത്ത്​ നല്‍കിയത്. ദേശീയപാത 66ല്‍ ആലപ്പുഴ ജില്ലയിലെ അരൂര്‍ മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗത്തിന്‍റെ നിര്‍മാണത്തില്‍ ക്രമക്കേടുണ്ടെന്നാണ്​ ആരോപണം.

2019ലാണ്​ ദേശീയപാതയുടെ നിര്‍മാണം നടത്തിയത്​. അത്യാധുനിക ജര്‍മ്മന്‍ സാ​ങ്കേതികവിദ്യ ഉപയോഗിച്ചായിരുന്നു നിര്‍മാണം​. മൂന്ന്​ വര്‍ഷം ഗ്യാരണ്ടിയോടെയാണ്​ ദേശീയപാത നിര്‍മിച്ചതെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു​​. എന്നാല്‍, ഒന്നര വര്‍ഷം കൊണ്ടു തന്നെ ദേശീയപാതയില്‍ കുഴികള്‍ രൂപപ്പെട്ടു. ഇതിലൂടെ നിര്‍മാണത്തില്‍ അപാകതയുണ്ടെന്നാണ്​ സംശയിക്കുന്നതെന്നും വിജിലന്‍സ്​ അന്വേഷണം ആവശ്യമാണെന്നും എ.എം ആരിഫ്​ ആവശ്യപ്പെട്ടിട്ടുണ്ട്​.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...