ഞായറാഴ്ച മനുഷ്യചങ്ങല ; ആറ്റിങ്ങലിൽ മത്സ്യത്തൊഴിലാളികള്‍ ശക്തമായ സമരത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

ആറ്റിങ്ങല്‍ : അല്‍ഫോണ്‍സയോട് അതിക്രമങ്ങൾ കാണിച്ച ആറ്റിങ്ങള്‍ നഗരസഭാ ജീവനക്കാർക്കെതിരെ നടപടിയെടുക്കാത്ത സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കി മത്സ്യത്തൊഴിലാളികള്‍. അതിക്രമങ്ങള്‍ തടയുന്നതിനും, പ്രതിഷേധം ശക്തമാക്കുന്നതിനും അഞ്ചുതെങ്ങില്‍ പതിനഞ്ചംഗ ആക്ഷന്‍ കൗണ്‍സിൽ രൂപീകരിച്ചിട്ടുണ്ടെന്ന് ചെയര്‍മാന്‍ ഫെറോനാ വികാരി ഫാ.ജസ്റ്റിന്‍ ജൂഡിന്‍ പറഞ്ഞു.

ഇതിന്റെ ഭാഗമായി ഓഗസ്റ്റ് പതിനാലിന് ഇടവകതലത്തില്‍ മത്സ്യകച്ചവട സ്ത്രീകളുടെ പ്രതിഷേധ യോഗം സംഘടിപ്പിക്കും. പണിയെടുത്ത് ജീവിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ താഴം‌പള്ളി മുതല്‍ നെടുങ്ങണ്ട വരെ ആഗസ്റ്റ്‌ പതിനഞ്ചിന് മനുഷ്യചങ്ങല തീര്‍ക്കും. പതിനാറിന് മത്സ്യബന്ധനവും, വിപണനവും പൂര്‍ണമായി ഒഴിവാക്കി അഞ്ചുതെങ്ങ് ജംഗ്ഷനില്‍ റോഡ് ഉപരോധിക്കും.

അക്രമങ്ങളിൽ മുൻകൈ എടുത്ത നഗരസഭാ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്യുക, അല്‍ഫോണ്‍സയ്ക്കും, മേരിക്കും മത്സ്യക്കച്ചവടത്തിനിടെ അതിക്രമം നേരിട്ട മുഴുവന്‍ കച്ചവടക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുക, അല്‍ഫോണ്‍സയ്‌ക്കെതിരെ ചുമത്തിയിരിക്കുന്ന കേസുകള്‍ പിന്‍വലിക്കുക, മത്സ്യക്കച്ചവടത്തിനു പോകുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുക, വഴിയോര കച്ചവടത്തിന് അനുമതി നല്‍കുക, മത്സ്യക്കച്ചവടക്കാര്‍ക്ക് മേല്‍ പോലീസ് ചുമത്തിയിരിക്കുന്ന അനാവശ്യ ഫൈന്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നേടിയെടുക്കുക എന്നതാണ് കൗൺസിൽ രൂപീകരണത്തിന്റെ ലക്ഷ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...