ടിക്രി :കര്‍ഷകസമരത്തില്‍ പങ്കെടുത്തവരില്‍ ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാള്‍ സ്വദേശിനിയും കമ്യൂണിസ്റ്റ് നേതാവിന്റെ മകളുമായ മോമിത ബാസുവാണ് മരിച്ചത്. ടിക്രി അതിര്‍ത്തിയിലെ പ്രതിഷേധത്തിലാണ് ബാസു പങ്കെടുത്തിരുന്നത്.
കര്‍ഷക നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേരുമായി ബാസു സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ പ്രതിഷേധക്കാരില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കാനുള്ള സാദ്ധ്യതയുണ്ട്. പ്രതിഷേധക്കാര്‍ക്ക് രോഗം ബാധിച്ചാല്‍ നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഭീഷണിയാകുമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.