ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നിലവില്‍വന്നു ; അപേക്ഷിക്കുന്ന അന്നുതന്നെ റേഷന്‍ കാര്‍ഡ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നിലവില്‍വന്നു. രേഖകളെല്ലാം കൃത്യമായാല്‍ അപേക്ഷിക്കുന്ന അന്നുതന്നെ കാര്‍ഡ് ലഭിക്കും.

ആദ്യഘട്ടത്തില്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കും പഴയ കാര്‍ഡിലെ തിരുത്തലിനോ വിവരങ്ങള്‍ മാറ്റുന്നതിനോ അപേക്ഷിക്കുന്നവര്‍ക്കുമായിരിക്കും ഇ-കാര്‍ഡ് നല്‍കുക. മറ്റുള്ളവര്‍ക്ക് നിലവില്‍ കൈവശമുള്ള പുസ്തകരൂപത്തിലുള്ള കാര്‍ഡ് തുടരും.

അക്ഷയകേന്ദ്രങ്ങള്‍ വഴിയോ പൊതുവിതരണവകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. എ.എ.വൈ. വിഭാഗത്തിലെ പട്ടികവര്‍ഗം ഒഴികെയുള്ള എല്ലാ വിഭാഗത്തിലുള്ളവരും സര്‍വീസ് ചാര്‍ജ്ജായി 50 രൂപ സര്‍ക്കാരിന് നല്‍കണം. ഇതുകൂടാതെ അക്ഷയകേന്ദ്രത്തിന്റെ ഫീസും നല്‍കണം. ഇ-കാര്‍ഡിന്റെ ലാമിനേറ്റ് ചെയ്ത കളര്‍ പ്രിന്റ് വേണമെങ്കില്‍ 25 രൂപകൂടി അധികം നല്‍കണം.

അപേക്ഷ അംഗീകരിച്ചു കഴിയുമ്പോള്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്പരിലേക്ക് പ്രിന്റ് പാസ്‌വേഡ് എത്തും. ഇതുപയോഗിച്ച്‌ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ സ്വന്തം കംപ്യൂട്ടറില്‍ നിന്നോ പ്രിന്റെടുക്കാം. ഒരു ചെറിയ പേജില്‍ എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്നതാണ് ഇ-റേഷന്‍ കാര്‍ഡ്. തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം തിങ്കളാഴ്ച മുതലാണ് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...