കർഷകരുടെ രാജ്യവ്യാപക ട്രെയിന്‍ തടയല്‍ സമരം തുടങ്ങി : നിരവധി സർവീസുകൾ വെട്ടിച്ചുരുക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കർഷക പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷക സംഘടനകളുടെ രാജ്യവ്യാപക നാലു മണിക്കൂര്‍ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കർഷകർ വ്യാപകമായി ട്രെയിൻ തടയും. കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ട്രെയിൻ തടയൽ സമരത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലീസ് ജാഗ്രത ശക്തമാക്കി. ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച സമരം വൈകുന്നേരം നാല് മണിക്ക്  അവസാനിക്കും.

സമരം സമാധാനപരമായിരിക്കണമെന്നു കർഷക നേതാക്കൾ അനുയായികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. സമരം നടക്കുന്ന സംസ്ഥാനങ്ങളിൽ റെയിൽവേ സ്റ്റേഷനുകളിൽ വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. റെയിൽവേ സംരക്ഷണ സേനയെ കൂടാതെ വൻ പോലീസ് സന്നാഹമാണ് ഇവിടങ്ങളിൽ നിലയുറപ്പിച്ചിരിക്കുന്നത്. നിരവധി സർവീസുകൾ റെയിൽവേ വെട്ടിക്കുറച്ചു. പശ്ചിമ റെയിൽവേയിൽ നാല് ട്രെയിനുകൾ വഴി തിരിച്ച് വിട്ടു. പാസഞ്ചർ ട്രെയിനുകളും റദ്ദാക്കിയവയിൽ പെടും. കർഷക പ്രക്ഷോഭം 85–ാം ദിവസത്തിലേക്ക് കടന്നതോടെ ഡൽഹി അതിർത്തികളിലേക്ക് വരും ദിവസങ്ങളിൽ കൂടുതൽ കർഷകർ എത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശ്രദ്ധയ്ക്ക് ; നാളെയും മറ്റന്നാളും ബാങ്ക് അവധി

0
തിരുവനന്തപുരം : സംസ്ഥാനം ഓണാഘോഷത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ്. ഈയാഴ്ച ഉത്രാടത്തിനും തിരുവോണത്തിനും...

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകിയ സംഭവം ; ഫാർമസിസ്റ്റിന്റെ...

0
തൃശൂർ : മാളയിൽ മെഡിക്കൽ ഷോപ്പിൽ നിന്ന് 35 ദിവസം പ്രായമുള്ള...

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...