സമരം ശക്തമാക്കാൻ ഒരുങ്ങി കർഷകർ ; അതീവ ജാഗ്രതയിൽ പോലീസ്

For full experience, Download our mobile application:
Get it on Google Play

ഡൽഹി : ആവശ്യങ്ങൾ നേടിയെടുക്കാൻ രാജ്യതലസ്ഥാനം വളയുമെന്ന് പ്രഖ്യാപിച്ച് കർഷക സംഘടനകൾ പഞ്ചാബിൽ നിന്നാരംഭിച്ച ഡൽഹി ചലോ മാർച്ച് ഹരിയാണ അതിർത്തിയിൽ ഇന്ന് പുനഃരാരംഭിക്കും. കേന്ദ്രസർക്കാരുമായി സമവായ ചർച്ചകൾ നടക്കുന്നതിനാൽ തൽക്കാലത്തേക്ക് നിർത്തിവെച്ച മാർച്ച് വീണ്ടും ആരംഭിക്കുകയാണെന്ന് കർഷക നേതാക്കൾ അറിയിച്ചു. ചർച്ചകളിൽ അനുകൂല തീരുമാനം ഇല്ലാത്തതിനാലാണ് നീക്കം.

പഞ്ചാബ് ഹരിയാണ അതിർത്തികളിൽനിന്ന് ബുധനാഴ്ച രാവിലെ 11-ന് മാർച്ച് തുടങ്ങാനാണ് കർഷകരുടെ പദ്ധതി. മാർച്ചിനെ തടുക്കാൻ കടുത്ത പ്രതിരോധം ഒരുക്കി ഹരിയാണയുടെ അതിർത്തിയിൽ പോലീസും കേന്ദ്രസേനകളും കാവലിനുണ്ട്. പല തലത്തിലുള്ള ബാരിക്കേഡുകളും കോൺക്രീറ്റ് മതിലുകളും ഹരിയാണ പോലീസ് സ്ഥാപിച്ചിട്ടുണ്ട്. വീണ്ടും സമരം തുടങ്ങുമെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ അതീവ ജാഗ്രതയിലാണ്. അതിർത്തി പ്രദേശത്ത് ഇൻറർനെറ്റ് സേവനങ്ങള്‍ നിരോധിച്ചിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ ; ഡൽഹിയിൽ കെട്ടിടം തകർന്നുണ്ടായ ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി...

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ താമസിച്ചിരുന്ന പിജി കെട്ടിടം തകര്‍ന്ന് മൂന്ന് പേര്‍...