ഗ​ർ​ഭി​ണി​യാ​യ ആ​ന​യെ തോ​ട്ട​മു​ട​മ​ക​ൾ വെ​ടി​​വെ​ച്ചു​കൊ​ന്നു

For full experience, Download our mobile application:
Get it on Google Play

ബം​ഗ​ളൂ​രു: കു​ട​കി​ലെ കു​ശാ​ൽ ന​ഗ​റി​ൽ ഗ​ർ​ഭി​ണി​യാ​യ ആ​ന​യെ തോ​ട്ട​മു​ട​മ​ക​ൾ വെ​ടി​വെ​ച്ചു​കൊ​ന്നു. 20 നോ​ട​ടു​ത്ത് പ്രാ​യ​മു​ള്ള കാ​ട്ടാ​ന​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. പി​ടി​യാ​ന പൂ​ർ​ണ ഗ​ർ​ഭി​ണി​യാ​യി​രു​ന്നെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. തോ​ട്ട​മു​ട​മ റ​സ​ൽ​പു​ര സ്വ​ദേ​ശി കെ. ​ജ​ഗ​ദീ​ഷ്, ഡിം​പ്ൾ എ​ന്നി​വ​ർ ഒ​ളി​വി​ലാ​ണ്.കു​ശാ​ൽ​ന​ഗ​ർ വ​നം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് അ​സി. ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ ഗോ​പാ​ൽ, റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫി​സ​ർ ശി​വ​റാം തു​ട​ങ്ങി​യ​വ​ർ സം​ഭ​വ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.ആ​ന​യു​ടെ ശ​രീ​ര​ത്തി​ൽ നി​ര​വ​ധി ത​വ​ണ വെ​ടി​യേ​റ്റ​താ​യി ക​ണ്ടെ​ത്തി.

വ​ല​തു​വ​ശ​ത്തെ ചെ​വി​തു​ള​ച്ച് ത​ല​ച്ചോ​റി​ലേ​ക്ക് ക​യ​റി​യ വെ​ടി​യു​ണ്ട​യാ​കാം മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം.ഡോ​ഗ് സ്ക്വാ​ഡി​ന്റെ പ​രി​ശോ​ധ​ന​യി​ൽ ജ​ഗ​ദീ​ഷി​ന്റെ വീ​ട്ടി​ലും ഡിം​പ്ളി​ന്റെ വീ​ട്ടി​ലും ഒ​ഴി​ഞ്ഞ തി​ര​ക്കൂ​ട് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.ഇ​രു​വ​രും അ​ടു​ത്ത​ടു​ത്ത തോ​ട്ട​ങ്ങ​ളു​ടെ ഉ​ട​മ​ക​ളാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി കാ​ട്ടാ​ന തോ​ട്ട​ത്തി​ലേ​ക്കി​റ​ങ്ങി​യ​പ്പോ​ൾ ഉ​ട​മ​ക​ൾ വെ​ടി​വെ​ച്ച​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി ത​ള്ള​യാ​​ന​യെ​യും കു​ഞ്ഞി​നെ​യും പ്ര​ത്യേ​കം സം​സ്ക​രി​ച്ചു. തോ​ട്ട​മു​ട​മ​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുഗതന് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ലെങ്കിൽ ഭരണം നഷ്ടപ്പെടുമോ ; ചോദ്യവുമായി ഹൈക്കോടതി

0
കൊച്ചി: ബിജെപി കൗൺസിലറുടെ കാപ്പാ തടവിൽ സുപ്രധാന ചോദ്യങ്ങളുമായി ഹൈക്കോടതി. ജയിലിൽ സത്യപ്രതിജ്ഞ...

തനിച്ച് താമസിക്കുന്ന വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍

0
സുല്‍ത്താന്‍ ബത്തേരി: തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി....

സുകുമാരക്കുറുപ്പിനെ നാടുകടക്കാന്‍ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവെന്ന് വെളിപ്പെടുത്തല്‍

0
കൊല്ലം : പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ നാടുകടക്കാന്‍ സഹായിച്ചത് പ്രാദേശിക കോണ്‍ഗ്രസ് നേതാവെന്ന്...

സുരക്ഷിതയാത്രയ്ക്കായി ട്രാക്കിംഗ് ഉപകരണങ്ങൾ ഘടിപ്പിക്കാൻ ഒരുങ്ങി കെഎസ്ആർടിസി

0
തിരുവനന്തപുരം : സ്ത്രീകൾക്ക് സൗജന്യയാത്ര നൽകുന്ന 'പ്രിയദർശിനി' പദ്ധതിക്ക് പിന്നാലെ വൻ...