ന്യൂഡല്‍ഹി : തുറന്ന മനസ്സോടെ കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. ചർച്ചയ്ക്ക് കർഷകർ തയ്യാറായാലേ ഏതു പുതിയ തീരുമാനവും ചർച്ച ചെയ്യൂവെന്ന് മന്ത്രി വ്യക്തമാക്കി. എത്ര നാൾ വേണമെങ്കിലും സമരം തുടരാം എന്ന നിലപാടിലാണ് കർഷകർ.
പ്രധാനപ്പെട്ട മന്ത്രിമാർ യോഗം ചേർന്ന് പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷി മന്ത്രിയുടെ പ്രതികരണം വരുന്നത്. ഇതിനിടെ റിപ്പബ്ളിക് ദിനാഘോഷത്തിൽ പങ്കെടുക്കരുതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് കർഷകർ ആവശ്യപ്പെട്ടു. യുകെയിലെ പ്രതിനിധികൾ ബോറിസ് ജോൺസണെ നേരിട്ട് കണ്ട് ഇക്കാര്യം ആവശ്യപ്പെടും.