കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡല്‍ഹി അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി :കര്‍ഷക പ്രക്ഷോഭം കനക്കുന്നതിനിടെ ഡല്‍ഹി അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി. ഡല്‍ഹി- ഹരിയാന-ബദര്‍പൂര്‍ അതിര്‍ത്തിയില്‍ കേന്ദ്ര സേനയെ വിന്യസിച്ചു. കര്‍ഷക സംഘടനകളുടെ ബന്ദിനെ പിന്തുണച്ച്‌ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് മറ്റന്നാളാണ്.

മൂന്ന് കേന്ദ്ര മന്ത്രിമാരും 32 കാര്‍ഷിക സംഘടന പ്രതിനിധികളും പങ്കെടുക്കുന്ന അഞ്ചാം ഘട്ട യോഗം 9ാം തിയതിയാണ്. കഴിഞ്ഞ യോഗത്തില്‍ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കാനാകൂ എന്ന് മന്ത്രിമാര്‍ അറിയിച്ചിരുന്നു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കേന്ദ്രസര്‍ക്കാരിന് മേല്‍ കര്‍ഷക സംഘടനകള്‍ സമ്മര്‍ദം കൂടുതല്‍ ശക്തമാക്കും. ഉച്ചയ്ക്ക് യോഗം ചേര്‍ന്ന് ഭാവിപരിപാടികള്‍ തീരുമാനിക്കുന്നതാണ്. ഡല്‍ഹി-ഹരിയാന അതിര്‍ത്തിയായ സിംഗുവിലാണ് കിസാന്‍ മുക്തി മോര്‍ച്ച നേതാക്കള്‍ യോഗം ചേരുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങി തുടങ്ങിയിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ പൂര്‍ണമായും അവതാളത്തില്‍

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് നടപടികള്‍ പൂര്‍ണമായും അവതാളത്തില്‍. ഡ്രൈവിങ് ടെസ്റ്റിന്...

ബിജെപി ഫണ്ട് തട്ടിപ്പ് ; തെളിവുകള്‍ പുറത്തുവന്നിട്ടും മിണ്ടാട്ടമില്ലാതെ രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം: ബിജെപി ഫണ്ട് തട്ടിപ്പില്‍ തെളിവുകള്‍ പുറത്തുവന്നിട്ടും മൗനം വെടിയാതെ സംസ്ഥാന...

നെഹ്റു ട്രോഫി വള്ളംകളിക്കുള്ള വിവാദ ടെൻഡർ റദ്ദാക്കി എൻടിബിആർ സൊസൈറ്റി ; പുതിയ ടെൻഡർ...

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെൻഡർ റദ്ദാക്കി...

പരീക്ഷ ക്രമക്കേടിന് പിന്നാലെ അയോധ്യ, ഇ-20 പെട്രോൾ വിഷയങ്ങൾ ഉയർത്താൻ പ്രതിപക്ഷം

0
ഡൽഹി: പരീക്ഷ ക്രമക്കേടിന് പിന്നാലെ അയോധ്യ, ഇ-20 പെട്രോൾ വിഷയങ്ങൾ ഉയർത്താൻ പ്രതിപക്ഷം....