ന്യൂഡല്‍ഹി : സിംഗു സമരകേന്ദ്രത്തില്‍ നിന്ന് കര്‍ഷകരെ നീക്കാന്‍ കൃഷിമന്ത്രി പത്തുലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന ആരോപണവുമായി നിഹാങ്ങുകള്‍. ജൂലൈ അവസാനവാരം കേന്ദ്ര കൃഷി സഹമന്ത്രിയുടെ ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. ചര്‍ച്ചയുടെ തെളിവായി കൃഷിമന്ത്രി തോമറും ബാവയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
കേന്ദ്ര കൃഷിമന്ത്രിയും നിഹാങ്ങുകളുടെ മേധാവി അമന്‍ സിംഗുമായി കൂടിക്കാഴ്ചയില്‍ സിംഗുവിലെ കര്‍ഷകരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ചര്‍ച്ചയായത്. ഒഴിപ്പിക്കല്‍ നടപടികള്‍ക്കായി പത്തുലക്ഷം രൂപയും കുതിരകളെയും വാഗ്ദാനം ചെയ്തുവെന്ന് വിഭാഗങ്ങളുടെ ബാബ സ്ഥിതീകരിച്ചു. സംഭവം പുറത്തുവന്നതോടെ ബി.ജെ.പി യുടെ കര്‍ഷക സമരത്തെ തകര്‍ക്കാനുള്ള നീക്കങ്ങളാണ് വെളിപ്പെട്ടിരിക്കുന്നത് എന്ന് കിസാന്‍ മോര്‍ച്ച പ്രതികരിച്ചു.