കോഴിക്കോട് വള‍ർത്തുനായയെ വാഹനം കയറ്റിക്കൊന്നു ; മനപൂ‍ർവ്വമെന്ന് ആരോപണം – കേസെടുക്കാതെ പോലീസ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് പറയഞ്ചേരിയില്‍ വളർത്തുനായയെ വാഹനം കയറ്റി കൊന്നു. പ്രദേശവാസികളുടെ ഓമനയായിരുന്ന ജാക്കിയെന്ന വളർത്തുനായയുടെ മുകളിലൂടെയാണ് പ്രദേശവാസി ഓട്ടോ കയറ്റിയിറക്കിയത്. ദാരുണ സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചെങ്കിലും ഇതുവരെ പോലീസ് കേസെടുത്തിട്ടില്ല.

കോഴിക്കോട് നഗരമധ്യത്തില്‍ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് ദാരുണമായ സംഭവം. രാവിലെ പറയഞ്ചേരി ബസ്റ്റോപ്പിന് സമീപത്തെ റോഡിലൂടെ പോവുകയായിരുന്നു വളർത്തുനായ ജാക്കി. ആ സമയത്ത് അതുവഴി വന്ന ഓട്ടോ, നായയുടെ മുകളിലൂടെ മനപൂർവം കയറ്റിയിറക്കിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. വാഹനത്തിനടിയില്‍നിന്നും പ്രാണനും കൊണ്ടോടിയ നായ സമീപത്തെ പറമ്പില്‍ തളർന്ന് വീണ് മിനിറ്റുകൾക്കകം ചത്തു.

പ്രദേശത്തെ വീട്ടുകാർ പിന്നീട് സിസിടിവി പരിശോധിച്ചപ്പോഴാണ്  അപകടത്തിന്‍റെ ദൃശ്യങ്ങൾ കിട്ടിയത്. അപകടമുണ്ടാക്കിയ ഓട്ടോ പ്രദേശ വാസിയുടെതാണെന്നും ഭീഷണി ഭയന്നാണ് ആരും പരാതി നല്‍കാത്തതെന്നും നാട്ടുകാർ പറയുന്നു. ഓട്ടോ ഉടമയുടെ വീട്ടിലെത്തി ചിലർ വിവരമന്വേഷിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും പ്രദേശവാസികൾ പറയുന്നു. എന്നാല്‍ പരസ്യപ്രതികരണത്തിന് ആരും തയാറായില്ല.

ഇതിനോടകം സമൂഹമാധ്യമങ്ങളില്‍ വീഡിയോ വ്യാപകമായി പ്രചരിച്ചു കഴിഞ്ഞു. എന്നാല്‍ സംഭവത്തെകുറിച്ച് അറിഞ്ഞിട്ടില്ലെന്നാണ് മെഡിക്കല്‍ കോളേജ് പോലീസ് പറയുന്നത്. മൃഗങ്ങൾക്കെതിരായ അതിക്രമത്തിന് പോലീസിന് സ്വമേധയാ കേസെടുക്കാമെന്നിരിക്കെയാണ് ഈ അലംഭാവം. 7 വർഷങ്ങൾക്ക് മുന്‍പ് പറയഞ്ചേരി ചേവങ്ങോട്ട് കുന്നിലെത്തിയ ജാക്കി പ്രദേശവാസികളുടെ ഓമനയായിരുന്നു. ഓട്ടോ ഉടമയെ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...