ന്യൂഡല്‍ഹി : ഡല്‍ഹി ദില്‍ഷാദ് ഗാര്‍ഡനില്‍ ട്രാക്ടര്‍ റാലിയുമായെത്തിയ കര്‍ഷകരും പോലീസും തമ്മില്‍ വന്‍ സംഘര്‍ഷം. ഡല്‍ഹിയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാനായി പോലീസ് ലാത്തിവീശി. കണ്ണീര്‍വാതകവും പോലീസ് പ്രയോഗിച്ചു. ഇതോടെ കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപേക്ഷിച്ച് പിന്‍വാങ്ങി.
കര്‍ഷകര്‍ വന്ന വാഹനങ്ങള്‍ അടിച്ചുതകര്‍ത്തിട്ടുണ്ട്. കര്‍ഷകരുടെ വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും കാറ്റ് പോലീസ് അഴിച്ചുവിട്ടു. ഒപ്പം ട്രാക്ടറുകളിലെ ഇന്ധനവും പോലീസ് തുറന്നുവിട്ടു. ഇതോടെ ഇനി ഇവിടെനിന്ന് ട്രാക്ടറുകളും മറ്റ് വാഹനങ്ങളും മാറ്റുകയെന്നത് കര്‍ഷകര്‍ക്ക് ഏറെ ബുദ്ധിമുട്ടാകും.