തിരുവല്ല : തിരുവല്ല നഗരസഭയും കൃഷിഭവനും സംയുക്തമായി നടത്തിയ ചിങ്ങം ഒന്ന് കർഷക ദിനാഘോഷവും മികച്ച കർഷകരെയും കർഷക തൊഴിലാളികളെയും ആദരിക്കുന്ന ചടങ്ങ് നഗരസഭ ഉപാധ്യക്ഷൻ ജോസ് പഴയിടത്തിന്റെ അധ്യക്ഷതയിൽ അനു ജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ സാറാമ്മ ഫ്രാൻസിസ്, ജിജി വട്ടശ്ശേരിൽ, രാഹുൽ തൈക്കൂട്ടത്തിൽ, ഷീജ കരിമ്പിൻകാല, ഷീല വർഗീസ്, കൗൺസിൽ അംഗങ്ങളായ ശ്രീനിവാസ് പുറയാറ്റ്, ലെജു എം സക്കറിയ കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജാനറ്റ് ഡാനിയേൽ, കൃഷി ഫീൽഡ് ഓഫീസർ ഷീജ വി, കാർഷിക വികസന സമിതി അംഗങ്ങളായ കെ കെ ഗോപി, സാബു ജേക്കബ്, ബെന്നി, അസിസ്റ്റന്റ് കൃഷി ഓഫീസർ ജോസ് പി വയയ്ക്കൽ എന്നിവർ പ്രസംഗിച്ചു. നഗരസഭയിൽ ഉൾപ്പെട്ട മുതിർന്ന കർഷകൻ, കർഷക തൊഴിലാളി, മികച്ച നെൽ കർഷകൻ, വാഴ കർഷകൻ, സമ്മിശ്ര കർഷകൻ, ക്ഷീരകർഷകൻ, വനിതാ കർഷക, പച്ചക്കറി കർഷക, ജൈവകൃഷിക്കാരൻ, മറ്റ് മികച്ച കർഷകർ, വിദ്യാർത്ഥി കർഷകർ, മികച്ച കൃഷി കുട്ടങ്ങൾ എന്നിവരെ ആദരിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033