കെട്ടുകഥ ; ശക്തിധരന്റെ കൈതോലപ്പായ വെളിപ്പെടുത്തലിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ പ്രതികരണവുമായി മന്ത്രി പി രാജീവ് രംഗത്ത്. ആരോപണം ഭാവനയില്‍ ഉദിച്ച കെട്ടുകഥയാണെന്നും വസ്തുതയുടെ കണികപോലുമില്ലെന്നും പി.രാജീവ് പറഞ്ഞു. കൈതോലപ്പായയിലെ പണം കടത്തല്‍ ആരോപണത്തില്‍ കുറച്ച് മുമ്പാണ് പേരുകള്‍ വെളിപ്പെടുത്തി ജി ശക്തിധരന്‍ രംഗത്തെത്തിയത്.

രസീതോ രേഖകളോ സുതാര്യതയോ ഇല്ലാതെ നിഗൂഢമായി എറണാകുളത്തെ കലൂരിലുള്ള ദേശാഭിമാനി ഓഫീസില്‍ നിന്ന് രണ്ട് കോടി 35 ലക്ഷം രൂപ രണ്ട് ദിവസം അവിടെ താമസിച്ച് സമാഹരിച്ച് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ ആണെന്നും അത് തിരുവനന്തപുരത്ത് എ കെ ജി സെന്ററില്‍ എത്തിച്ചത് ഇപ്പോഴത്തെ വ്യവസായമന്ത്രി പി രാജീവ് ആണെന്നും തുറന്ന് എഴുതിയിരുന്നു എങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു? ഭൂമി ഇന്നത്തെപ്പോലെ അപ്പോഴും ഗോളാകൃതിയില്‍ തന്നെ ആയിരിക്കുമായിരുന്നു. അതില്‍ ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലല്ലോയെന്നും ശക്തിധരന്‍ ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വിട്ടവർക്കെതിരെ പിണറായി

0
കണ്ണൂർ: സിപിഎമ്മിന്റെ ഉറച്ച കോട്ടയായ പയ്യന്നൂരിലുണ്ടായ അപ്രതീക്ഷിത തിരഞ്ഞെടുപ്പ് തോൽവിയിൽ...

എറണാകുളത്ത് നടുറോഡിൽ ഓട്ടോ ഡ്രൈവർക്ക് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരമർദ്ദനം

0
കൊച്ചി: എറണാകുളത്ത് നടുറോഡിൽ വെച്ച് ഓട്ടോറിക്ഷ ഡ്രൈവറെ അസഭ്യം പറയുകയും...

മാടാക്കര പള്ളി ലാത്തിച്ചാർജ് : പോലീസുകാരുടെ സ്ഥലംമാറ്റത്തിൽ വിശദീകരണവുമായി റൂറൽ എസ്പി

0
കോഴിക്കോട്: വടകര മാടാക്കര പള്ളിയിൽ ബൂട്ടിട്ട് അകത്ത് കയറി ലാത്തിച്ചാർജ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...