ചന്ദ്രോപരിതലത്തിലേക്ക് ഇനി ഒരു ചുവട് മാത്രം ; ലാന്‍ഡര്‍ വേര്‍പെട്ടു, സോഫ്റ്റ് ലാന്‍ഡിങ്ങിന് സജ്ജം

For full experience, Download our mobile application:
Get it on Google Play

ദില്ലി: ഇന്ത്യയുടെയും ലോകത്തിന്റെയും പ്രതീക്ഷകളുമായി മുന്നേറുന്ന ചന്ദ്രയാന്‍-3 ദൗത്യം ലക്ഷ്യത്തിന് തൊട്ടരികെ. അഞ്ച് നാള്‍ അപ്പുറം, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യങ്ങളിലൊന്ന് എന്ന അപൂര്‍വ ബഹുമതി ഇന്ത്യയുടെ പേരില്‍ വിക്രം ലാന്‍ഡര്‍ കുറിക്കും. 23ന് വൈകീട്ട് 5.47നാണ് സോഫ്റ്റ് ലാന്‍ഡിങ്. ഇതിനുമുന്നോടിയായി ലാന്‍ഡര്‍ മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്ന് വേര്‍പെട്ടു.

ഇന്ന് ഉച്ചയ്ക്ക് 1.30നാണ് ലാന്‍ഡര്‍ മൊഡ്യൂളിനെ ഐ എസ് ആര്‍ ഒ വേര്‍പെടുത്തിയത്. ഇനി തനിച്ച് സഞ്ചരിക്കുന്ന ലാന്‍ഡര്‍ മൊഡ്യൂളിനെ ഡീ ബൂസ്റ്റ് പ്രക്രിയയിലൂടെ ചന്ദ്രന്റെ കുറച്ചുകൂടി അടുത്തുള്ള ഭ്രമണപഥത്തിലേക്ക് എത്തിക്കും. ചന്ദ്രനില്‍നിന്ന് കൂടിയ കൂടിയ അകലം 100 കിലോമീറ്ററും (അപൊലൂണ്‍) കുറഞ്ഞ അകലം 30 കിലോമീറ്ററുമുള്ള (പെരിലൂണ്‍) ദീര്‍ഘവൃത്താകൃതിയിലുള്ള ഭ്രമണപഥമാണിത്. ഉപരിതലത്തില്‍നിന്ന് 30 കിലോമീറ്റര്‍ ഉയരത്തില്‍ എത്തുമ്പോഴാണ് വിക്രം ലാന്‍ഡര്‍ മൊഡ്യൂള്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുക. തുടര്‍ന്ന് അതിനുള്ളിലെ പ്രഗ്യാന്‍ റോവര്‍ പുറത്തുവന്ന് ചന്ദ്രോപരതലത്തില്‍ സഞ്ചരിച്ച് പരീക്ഷണങ്ങള്‍ നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ പ്രളയം ; ഇന്ത്യക്കാരെ കണ്ടെത്താൻ സാധ്യമായതെല്ലാം ചെയ്യണം എന്ന് ആവശ്യപ്പെട്ട് മല്ലികാർജുൻ ഖാർഗെ...

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 636 ആയി ഉയർന്നു....

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...