കങ്കണ റണൗത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു ; കങ്കണയുടെ കോലം കത്തിച്ച്‌ കര്‍ഷകരുടെ വിധവകള്‍

For full experience, Download our mobile application:
Get it on Google Play

മഹാരാഷ്ട്ര :ബോളിവുഡ് നടി കങ്കണ റണൗത്തിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു. കങ്കണക്കെതിരെ മഹാരാഷ്ട്രയിലെ കര്‍ഷകരുടെ വിധവകള്‍ സംഘടിച്ച്‌ സമരത്തിനിറങ്ങി. കങ്കണയുടെ കോലം കത്തിച്ചായിരുന്നു പ്രതിഷേധം. അതെ, ഞങ്ങള്‍ കര്‍ഷകരാണ്, തീവ്രവാദികളല്ല എന്നെഴുതിയ ബാനറുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം.

പ്രതിഷേധക്കാര്‍ കങ്കണയുടെ ചിത്രങ്ങള്‍ കത്തിക്കുകയും ചെരിപ്പെറിയുകയും ചെയ്തു. പരാമര്‍ശങ്ങള്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യാതെ കങ്കണയുടെ സിനിമകള്‍ കാണില്ലെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സാമൂഹ്യ പ്രവര്‍ത്തക സ്മിത തിവാരിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന തീവ്രവാദികളാണ് സമരം ചെയ്യുന്നത് എന്നാണ് കര്‍ഷകരെ പിന്തുണച്ചുകൊണ്ട് പോപ് താരം റിഹാനയുടെ ട്വീറ്റിന് മറുപടിയായി കങ്കണ പറഞ്ഞത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കാതെ കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുകയില്ലെന്ന് കര്‍ഷകന്റ വിധവയായ ഭാരതി പവാര്‍ പറഞ്ഞു.

കടക്കെണിയിലായി ഭര്‍ത്താവ് ആത്മഹത്യ ചെയ്തതും തങ്ങളുടെ കുടുംബം അനുഭവിച്ചതും എന്താണെന്ന് വിധവയായ സീദം എണ്ണിപ്പറഞ്ഞു. കങ്കണയെപ്പോലെ ദേശസ്‌നേഹമില്ലാത്ത ആളുകള്‍ അവരുടെ ത്യാഗങ്ങളെ കളിയാക്കുകയാണെന്നു സീദം കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ അനൗദ്യോഗിക വക്താവാണ് കങ്കണ റണൗത്ത് എന്നും സമരക്കാര്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

അങ്കമാലിയിൽ ബാബുസ്റ്റേഴ്സ് എന്ന കടയിൽ വൻ അഗ്നിബാധ

0
കൊച്ചി: അങ്കമാലിയിൽ വൻ അഗ്നിബാധ. ബാബുസ്റ്റേഴ്സ് എന്ന കടയിലാണ് അഗ്നിബാധയുണ്ടായത്. സ്റ്റേഷനറി...

റാന്നി റൂട്രോണിക്സ് വിദ്യാർത്ഥികളുടെ ഓണാഘോഷം അതിജീവനത്തിന്റെയും പ്രത്യാശയുടെയും വിളംബരമായി

0
റാന്നി : മഹാപ്രളയത്തിന് ശേഷം റാന്നി ടൗൺ സാക്ഷ്യം വഹിച്ച ഏറ്റവും...

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍ അനില്‍

0
തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍മന്ത്രി ജി ആര്‍...