പിണറായി സർക്കാരിന്റെ കർഷകരോടുള്ള അവഗണനയ്ക്കെതിരെ കർഷക ലോങ്ങ് മാർച്ച് നടത്തും ; അഡ്വ.മോൻസ് ജോസഫ് എം എൽ എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  പിണറായി സർക്കാർ കേരളത്തിലെ സമസ്ത മേഖലകളിലെയും കർഷകരോട് കാണിക്കുന്ന അവഗണയ്ക്കും ധാർഷ്ട്യത്തിനുമെതിരെ കർഷക രക്ഷയ്ക്ക് വേണ്ടി കേരളാ കോൺഗ്രസ് കടുത്തുരുത്തിയിൽ നിന്നും കോട്ടയത്തേക്ക് കർഷക ലോങ്ങ് മാർച്ച് നടത്തുമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ.മോൻസ് ജോസഫ് എം എൽ എ പറഞ്ഞു. റബർ കർഷകർക്ക് 250 രൂപാ വില സ്ഥിരത നൽകുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിൽ വന്ന ഇടതുപക്ഷ സർക്കാർ ഇന്ന് 170 രൂപാ പോലും കർഷകർക്ക് ലഭിക്കാത്ത അവസ്ഥയാണ് സംജാതമാക്കിയിരിക്കുന്നത്. റബ്ബറിന് കിലോയ്ക്ക് 300 രൂപ ആക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കർഷക ലോംഗ് മാർച്ച് നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നെൽ കർഷകരും നാളികേര കർഷകരും ക്ഷീര കർഷകരും ഉൾപ്പെടെ സമസ്ത മേഖലകളിലെയും കർഷകർ കൃഷി ഉപേക്ഷിക്കുന്ന നിലയിലാണ് ഇന്ന് എത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ടയിലെ കേരളാ കോൺഗ്രസ് ജില്ലാ നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് അഡ്വ. വർഗ്ഗീസ് മാമ്മൻ അധ്യക്ഷത വഹിച്ചു. കേരളാ കോൺഗ്രസ് വൈസ് ചെയർമാൻമാരായ പ്രഫ.ഡി കെ ജോൺ, ജോൺ കെ മാത്യൂസ്, സ്റ്റേറ്റ് അഡ്വൈസർ ജോർജ് കുന്നപ്പുഴ ,സീനിയർ സെക്രട്ടറി കുഞ്ഞുകോശി പോൾ, ജില്ലാ ജന.സെക്രട്ടറി ഷാജൻ മാത്യു ,സംസ്ഥാന ജനറൽ സെക്രട്ടറി റോയി ചാണ്ടപ്പിള്ള, നിയോജക മണ്ഡലം പ്രസിഡന്റു മാരായ രാജു പുളിമ്പള്ളിൽ, ദീപു ഉമ്മൻ ,രാജീവ് താമരപ്പള്ളി, ജോസ് കൊന്നപ്പാറ, വൈ രാജൻ, കെ റ്റി യൂ സി ജില്ലാ പ്രസിഡന്റ് തോമസ് കുട്ടി കുമ്മണ്ണൂർ, യൂത്ത് ഫ്രണ്ട് ജില്ലാപ്രസിഡന്റ് ബിനു കുരുവിള ,വനിത കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അക്കാമ്മ ജോൺസൻ ,കർഷക യൂണിയൻ സംസ്ഥാന ജന.സെക്രട്ടറി ആന്റച്ചൻ വെച്ചൂച്ചിറ,സ്മിജു ജേക്കബ് ,ഉമ്മച്ചൻ വടക്കേടം, ജേക്കബ് കുറ്റിയിൽ ,സാം മാത്യു, രഘു വേങ്ങാട്ടൂർ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...