കുറഞ്ഞ സമയം കൊണ്ട് കൃഷി ചെയ്ത് നേട്ടമുണ്ടാക്കാവുന്ന ഉപായങ്ങളാണ് മിക്കവരും അന്വേഷിക്കാറുള്ളത്. ചുരുങ്ങിയത് ഒരു മാസം കൊണ്ട് പൂർണമാകുന്ന കൃഷിയാണെങ്കിൽ വളരെ മികച്ചതാണെന്നും പലരും കരുതുന്നു. ഇങ്ങനെ ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ അതിവേഗം വളർന്ന് വിളവെടുക്കാൻ സാധിക്കുന്ന പച്ചക്കറികൾ ഏതൊക്കെയെന്ന് നോക്കാം.
ബേബി കാരറ്റ്
കാരറ്റ് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വെറുതെ കഴിക്കാൻ പോലും രുചികരമായ വിളയാണിത്. ബേബി കാരറ്റ് അഥവാ ചെറിയ കാരറ്റാണ് നിങ്ങൾ വളർത്തുന്നതെങ്കിൽ ഒരു മാസത്തിനുള്ളിൽ വിളവ് എടുക്കാം. ഇതിനായി മണ്ണ് നിറച്ച ഒരു കണ്ടെയ്നറിൽ ബേബി കാരറ്റിന്റെ വിത്തുകൾ ഇട്ട്, ഇതിലേക്ക് കമ്പോസ്റ്റ് നിറയ്ക്കണം. കണ്ടെയ്നറിന് പകരം നേരിട്ട് നിലത്ത് വേണമെങ്കിലും വിത്ത് പാകാവുന്നതാണ്. ബേബി കാരറ്റിന്റെ വിത്തുകൾ വിപണിയിൽ സുലഭമാണ്. ഈ പച്ചക്കറി വളർത്തുന്നതിന് വളരെയധികം ശ്രദ്ധയും പരിചരണവും ആവശ്യമില്ല. രണ്ടോ മൂന്നോ ദിവസത്തിലൊരിക്കൽ ഇവയ്ക്ക് വെള്ളം ഒഴിച്ചുകൊടുക്കണം. അടുത്ത 30 ദിവസത്തിനുള്ളിൽ നിങ്ങളുടെ തോട്ടത്തിൽ നിന്ന് രുചികരമായ കാരറ്റ് ലഭിക്കും.
റാഡിഷ്/ മുള്ളങ്കി
പോഷകങ്ങളാൽ സമ്പന്നമാണ് മുള്ളങ്കി എന്നും റാഡിഷ് എന്നും അറിയപ്പെടുന്ന ഈ വിള. സാലഡുകളിലും സാമ്പാറിലും മറ്റുമായി നിരവധി ഇന്ത്യൻ വിഭവങ്ങളിൽ മുള്ളങ്കി ഇടം പിടിക്കുന്നു. പ്രത്യേകിച്ചൊരു സീസൺ അല്ലെങ്കിൽ കാലാവസ്ഥ വേണ്ടെന്നത് തന്നെയാണ് മുള്ളങ്കിയുടെ ഏറ്റവും പ്രധാന സവിശേഷത. മുള്ളങ്കി വളർത്തുന്നതിന്, ഇവയുടെ വിത്തുകൾ നിലത്ത് കുഴിച്ചിട്ട് 1-2 ദിവസത്തിനുള്ളിൽ നനയ്ക്കുക. റാഡിഷ് വളരാൻ സാധാരണയായി 25 ദിവസമെടുക്കും. ചില സന്ദർഭങ്ങളിൽ ഇത് 30 ദിവസം വരെ നീണ്ടേക്കാം. എങ്കിലും ഒരു മാസത്തിനുള്ളിൽ വിളവെടുക്കാൻ കഴിയും.
വെള്ളരിക്ക
പച്ചക്കറിയായി മാത്രമല്ല, സാലഡിലും മറ്റുമായി ഉപയോഗിക്കുന്ന വെള്ളരിക്കക്ക് വേനൽക്കാലത്ത് ഡിമാൻഡ് വളരെ കൂടുതലാണ്. വർഷത്തിലെ ഏത് സീസണിലും വളരുന്ന ഈ പച്ചക്കറി വിളവെടുക്കാൻ കൂടുതൽ സമയമെടുക്കില്ല. എന്നാൽ ഇതിന് കൂടുതൽ സ്ഥലം ആവശ്യമാണ്. അതിനാൽ ഒരു പ്രത്യേക സ്ഥലം മാറ്റി വെയ്ക്കുക. നട്ട് മൂന്നോ നാലോ ആഴ്ചകൾക്കുള്ളിൽ വെള്ളരിക്ക കായ്ഫലം നൽകുന്നു.
ചീര
നമ്മുടെ ഭക്ഷണത്തിലെ ഏറ്റവും ആരോഗ്യകരമായ പച്ചക്കറിയാണ് ചീര. 4 മുതൽ 5 ആഴ്ചകൾക്കുള്ളിൽ ചീര വളരുന്നു. എന്നാൽ കീടങ്ങളെ പ്രതിരോധിച്ചും നല്ല വളം നൽകിയുമാണ് ചീര പാകേണ്ടത്. ദിവസവും ചെടി നനയ്ക്കണം. ദിവസവും ചെടി നനച്ചാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ ചീരയുടെ പച്ച ഇലകൾ പുറത്തുവരും.
കുറഞ്ഞ ഊഷ്മാവിൽ പോലും അതിവേഗം വളരുന്നതും 30 ദിവസത്തിൽ താഴെ വിളവെടുക്കാവുന്നതുമായ സസ്യങ്ങളിൽ ഒന്നാണിത്.
ബീൻസ് അഥവാ കുറ്റിപ്പയർ
വിറ്റാമിനുകളാൽ സമ്പുഷ്ടമായ ബുഷ് ബീൻസ് 20 ദിവസത്തിനുള്ളിൽ വളരുന്നതാണ്. അതായത് ഒരു മാസത്തിനുള്ളിൽ നിങ്ങൾക്ക് വിളവെടുക്കാൻ സാധിക്കും. ഭക്ഷണത്തിൽ കുറ്റിപ്പയർ പതിവാക്കിയാൽ നല്ലതായിരിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.