ചുങ്കപ്പാറ: ആശയപരമായ പോരാട്ടവും വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധവുമില്ലാതെ ഫാഷിസത്തെ പ്രതിരോധിക്കാനാവില്ലെന്ന് സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം അജിത് കൊളാടി പറഞ്ഞു. സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം സമ്മേളനത്തിന്റെ ഭാഗമായ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമ്പ്രദായിക സമരങ്ങള്‍ ഉപേക്ഷിച്ച് അസന്നിഗ്ധമായ സമരപാതയിലേക്ക് ആശയപരമായും സംഘടനാപരമായും ഇറങ്ങിച്ചെല്ലാതെ ആര്.എസ്.എസിനെ പരാജയപ്പെടുത്താനാവില്ല. ഇന്ത്യയില്‍ ഗഹനമായ വിഷയങ്ങളെക്കുറിച്ച് പഠിക്കാനും അതിലൂടെ രാഷ്ട്രീയ സാമൂഹ്യ സഞ്ചാരങ്ങളെ നിയന്ത്രിക്കാനുമുള്ള ഇച്ഛാശക്തി ഇല്ലാതായിരിക്കുന്നു. രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്ത് അട്ടഹാസങ്ങളും ആക്രോശങ്ങളുമാണ് നടക്കുന്നത്. ദൃശ്യമാധ്യമങ്ങള്‍ തുറന്നാല്‍ ചര്‍ച്ചകള്‍ എന്ന പേരില്‍ കാണപ്പെടുന്നത് ഇത്തരം അട്ടഹാസങ്ങളും ആക്രോശങ്ങളുമാണ്. ഗഹനമായ വിഷയങ്ങളെക്കുറിച്ച് എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ഇതിന്റെയെല്ലാം അനന്തരഫലമാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഫാഷിസ്റ്റ് ആശയം രാജ്യം ഭരിക്കുന്നതെന്നും അജിത് കൊളാടി അഭിപ്രായപ്പെട്ടു. ടി.കെ പുരുഷോത്തമന് നായര്‍ അധ്യക്ഷത വഹിച്ചു. എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ സതീഷ്, അസിസ്റ്റന്റ് സെക്രട്ടറി അനീഷ് ചുങ്കപ്പാറ, ഡോ. സാംമാത്യു എന്നിവര്‍ പ്രസംഗിച്ചു.
—–
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
ആശയപരമായ പോരാട്ടത്തിനെ ഫാഷിസത്തെ പ്രതിരോധിക്കാനാവു : അജിത് കൊളാടി
RECENT NEWS
Advertisment