ഫാസ്‍ടാഗ് : ജൂലൈയില്‍ മാത്രം നടന്നത് 8.6 കോടിയുടെ ഇടപാടുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നാഷണല്‍ ഇലക്‌ട്രോണിക് ടോള്‍ കളക്ഷനിലെ (എന്‍ഇടിസി) ഫാസ്‍ടാഗ് ഇടപാടുകള്‍ ജൂലൈയില്‍ 8.6 കോടി കടന്നതായി നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രണ്ടു മാസത്തിനുള്ളില്‍ 54 ശതമാനം കുതിപ്പാണ് കുറിച്ചിരിക്കുന്നത്. ജൂലൈയിലെ എന്‍ഇടിസി ഫാസ്‍ടാഗ്ഗ് വഴി 1623.30 കോടി മൂല്യം വരുന്ന 86.26 മില്ല്യണ്‍ ഇടപാടുകള്‍ നടന്നു. ജൂണില്‍ ഇത് 1511.93 കോടി രൂപയായിരുന്നുവെന്നും 81.92 മില്ല്യണ്‍ ഇടപാടുകളാണ് നടന്നതെന്നും എന്‍പിസിഐ അറിയിച്ചു .

എന്‍ഇടിസി ഫാസ്‍ടാഗ് ആരംഭിച്ച് നാലു വര്‍ഷത്തിനുള്ളില്‍ പുതിയ ഉയരങ്ങളിലെത്തിയതില്‍ സന്തോഷമുണ്ടെന്നും ടോള്‍ പ്ലാസകളില്‍ ലക്ഷക്കണക്കിന് വാഹന ഉടമകള്‍ക്ക് ഇത് ഉപകാരപ്രദമായിട്ടുണ്ടെന്നും എന്‍പിസിഐ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ പ്രവീണ റായ് പറഞ്ഞു. വാഹന ഉടമകള്‍ക്ക് സ്‍പര്‍ശന രഹിത, തടസങ്ങളില്ലാത്ത, സൗകര്യപ്രദമായ ടോള്‍ പേയ്‌മെന്റുകളിലൂടെ സുരക്ഷിത യാത്ര ഒരുക്കാന്‍ എന്‍പിസിഐയ്ക്ക് കഴിഞ്ഞെന്നും ഭാവിയില്‍ എന്‍ഇടിസി ഫാസ്‍ടാഗ് സേവനം കൂടുതല്‍ പേരിലേക്ക് എത്തുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...