കോതമംഗലം : കോതമംഗലം രൂപതാംഗമായ ഫാ. അമല്‍ പടിഞ്ഞാട്ടുവയലില്‍(32) വള്ളം മുങ്ങി മരിച്ചു. നേര്യമംഗലം ആവോലിച്ചാലില്‍ ജീവ കുടിവെള്ള ഫാക്ടറിക്കു സമീപം വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. കോതമംഗലം രൂപതയുടെ സ്ഥാപനമായ ജീവ മിനറല്‍ വാട്ടര്‍ കമ്പനിയില്‍ എത്തിയ വൈദികർ തിരികെ മടങ്ങുമ്പോഴായിരുന്നു വള്ളം മറിഞ്ഞത്. അമല്‍ പടിഞ്ഞാട്ടുവയലിനു ഒപ്പമുണ്ടായിരുന്ന രണ്ട് വൈദികര്‍ നീന്തി രക്ഷപെട്ടു. മൃതദേഹം ധര്‍മ്മഗിരി ആശുപത്രിയില്‍. സംസ്കാരം പിന്നീട്. രണ്ടാര്‍ ഇടവക വികാരി യാണ് ഫാ. അമല്‍ പടിഞ്ഞാട്ടുവയലില്‍.
കോതമംഗലം രൂപതാംഗമായ ഫാ. അമല്‍ പടിഞ്ഞാട്ടുവയലില്‍(32) വള്ളം മുങ്ങി മരിച്ചു
RECENT NEWS
Advertisment