എടക്കര : രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും മകളെയും പോലീസ് അറസ്റ്റ് ചെയ്തു. കാരപ്പുറം വടക്കന്‍ അയ്യൂബ് (56), മകള്‍ ഫസ്‌നി മോള്‍ എന്നിവരെയാണ് വയനാട് റിസോര്‍ട്ടില്‍ നിന്ന് എടക്കര പോലീസ് പിടികൂടിയത്. സാജിത എന്ന യുവതിക്കാണ് മാരകമായി പരിക്കേറ്റത്. നിലമ്പൂര്‍ ഒന്നാം ക്ലാസ് കോടതിയുടെ ഉത്തരവുമായി ഭര്‍ത്താവിന്റെ വീട്ടില്‍ കയറി താമസിച്ച സാജിതയെ ഇരുവരും ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 26 നായിരുന്നു സംഭവം. ആക്രമിച്ച ശേഷം ഇരുവരും ഒളിവില്‍ പോയി. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജറാക്കി. രണ്ടു ദിവസത്തെ തെളിവെടുപ്പിനായി പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങി.
രണ്ടാം ഭാര്യയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച അച്ഛനും മകളും അറസ്റ്റില്‍
RECENT NEWS
Advertisment