പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം; പ്രായപൂർത്തിയാവാത്ത സഹോദരങ്ങളെ പീഡിപ്പിച്ച കേസിൽ അച്ഛനും മകനും അറസ്റ്റിൽ. മലപ്പുറം ചങ്ങരംകുളത്താണ് 7 ഉം 11 ഉം വയസ്സുള്ള പെൺകുട്ടികൾ പീഡനത്തിനിരയായത്. മൂന്നാം ക്‌ളാസിലും എട്ടാം ക്‌ളാസിലും പഠിക്കുന്ന കുട്ടികളെ നിരന്തരം പീഡനത്തിനാരയാക്കി എന്നാണ് പരാതി. സ്‌കൂളിലെ കൗൺസിലിങ്ങിലാണ് കുട്ടികൾ പീഡന വിവരം വെളിപ്പെടുത്തിയത്. സ്‌കൂൾ അധികൃതർ ചങ്ങരം കുളം പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് അച്ഛനും മകനും അറസ്റ്റിലായത്.

ക്രൂരമായ പീഡനത്തിനാണ് കുട്ടികൾ ഇരയായതായാണ് പോലീസിന്റെ കണ്ടെത്തൽ. കുട്ടികളുടെ നഗ്ന ചിത്രകൾ പകർത്താനും പ്രതികൾ ശ്രമിച്ചു. മലപ്പുറം എസ്പി സുജിത്ത് ദാസിന്റെ നിർദേശപ്രകാരം ചങ്ങരംകുളം സിഐ ബഷീർ ചിറക്കൽ, എസ്ഐ രാജേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ തെരഞ്ഞ് പോലീസ് എത്തിയതോടെ ഇവർ രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നീട് മഫ്തിയിൽ എത്തിയ പോലീസ് സംഘം കടവല്ലൂർ ബസ്റ്റോപ്പിൽ നിന്ന് ആണ് പിടികൂടിയത്. സംഭവത്തിൽ പോക്സോ വകുപ്പുകൾ പ്രകാരം നാല് കേസുകളാണ് രജിസ്റ്റർ ചെയ്തത്. പ്രതികളെ പൊന്നാനി കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
മലപ്പുറം: എടക്കര പോലീസ് സ്റ്റേഷനിലെ മുന്‍ എസ്‌ഐയെ ഭീഷണിപ്പെടുത്തിയ കേസിലെ...

വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി

0
ആലപ്പുഴ : വിമുക്തഭടന്റെ മൃതദേഹം വീടിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തി. പുളിങ്കുന്ന്...

ഡല്‍ഹി എസ്‌ഐആര്‍ കരട് പട്ടികയില്‍ നിന്ന് 33 ശതമാനം വോട്ടർമാർ പുറത്താകും

0
ഡല്‍ഹി: രാജ്യതലസ്ഥാനത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ നടപ്പാക്കുന്ന തീവ്രവോട്ടർപട്ടിക പരിഷ്കരണത്തിന്റെ ഭാഗമായി ഒരോ...

ഓണക്കാലത്ത് പ്രവാസികളെ വെട്ടിലാക്കി വിമാനക്കമ്പനികള്‍

0
കൊച്ചി: ഓണാഘോഷത്തിനായി നാട്ടിലേക്ക്​ വരുന്നവരും സ്കൂൾ തുറക്കുന്നതിനാൽ ഗൾഫിലേക്ക്​ പോകുന്നവരുമായ പ്രവാസികളെ...