തിരുവനന്തപുരം : തട്ടുകടയില്‍ നല്ല ചായ നല്‍കണമെന്ന് ആവശ്യപ്പെട്ട ഗൃഹനാഥനെയും മകനെയും ഭാര്യയുടെ മുന്നിലിട്ട് മര്‍ദ്ദിച്ച് തട്ടുക്കടക്കാരന്‍. പുതുക്കുറിച്ചി ചേരമാന്‍ തുരുത്ത് സ്വദേശി സമീര്‍ (43), മകന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി സഅദിസമി(18) എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. തിങ്കളാഴ്ചയായിരുന്നു സംഭവം. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സമീറിന്‍റെ ഭാര്യ ആശുപത്രിയില്‍നിന്നു മടങ്ങവേ ചായ കുടിക്കുന്നതിനായി കഴക്കൂട്ടം ദേശീയപാതയില്‍ അല്‍ ഉദ്മാന്‍ സ്‌കൂളിനു സമീപമുള്ള നാസുമുദ്ദീന്‍റെ തട്ടുകടയിലെത്തി. ചായ നല്‍കിയപ്പോള്‍ ചായ മോശമാണെന്നും വേറൊരു ചായ വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ചായ നല്‍കില്ലെന്ന് കടക്കാരന്‍ പറഞ്ഞു. ഇതിനെ സമീറും മകനും ചോദ്യം ചെയ്തതോടെ വാക്കേറ്റമുണ്ടാവുകയും ചെയ്തു. തുടര്‍ന്ന് നാസുമുദ്ദീന്‍ സമീറിനെയും മകനെയും മര്‍ദിക്കുകയായിരുന്നു. ചുണ്ടിന് പരിക്കേറ്റ സമീര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി. സമീറിന്‍റെ പരാതിയില്‍ നാസിമുദ്ദീനെതിരേ കഴക്കൂട്ടം പോലീസ് കേസെടുത്തൂ. തട്ടുകടയുടെ മുന്നില്‍ ആംബുലന്‍സ് നിര്‍ത്തിയതിന് ഡ്രൈവറെ ചീത്തവിളിക്കുകയും ആംബുലന്‍സിന്‍റെ ടയര്‍ കുത്തിക്കിറുകയും ചെയ്തതിന് നാസുമുദ്ദിനെതിരേ കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.