ന്യൂഡല്‍ഹി : ഇന്ത്യൻ വിപണിയിൽ ചാഞ്ചാട്ടം തുടരുകയാണ്. വിദേശ സൂചനകളെത്തുടർന്ന് നേട്ടത്തോടെ ആരംഭിച്ച വിപണി മിനിറ്റുകൾക്കുള്ളിൽ ഇടിഞ്ഞു. പക്ഷേ താമസിയാതെ മടങ്ങിവന്നു. അതിനുശേഷം, കയറിയും ഇറങ്ങിയും നീങ്ങുന്നു. കൊവിഡുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചെന്ന റിപ്പോർട്ട് പകർച്ചവ്യാധിയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. ഇതോടെയാണ് ഓഹരി താഴേക്ക് നീങ്ങിയത്.
കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ ടൂറിസം, വ്യോമയാന മേഖലകൾക്ക് ക്ഷീണം സൃഷ്ടിക്കും. നിയന്ത്രണങ്ങൾ ഉടൻ പ്രഖ്യാപിച്ചേക്കില്ല. എന്നാൽ പരിശോധന വിപുലീകരിക്കാനും വാക്സിനേഷൻ നിർബന്ധമാക്കാനും കഴിയും. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾക്ക് ഇന്ന് വലിയ നഷ്ടം നേരിട്ടു. ഫാർമ, ഹെൽത്ത് കെയർ, ഐടി എന്നിവ ഒഴികെയുള്ള എല്ലാ മേഖലകളും നഷ്ടത്തിലാണ്. ആശുപത്രികൾ, ഡയഗ്നോസ്റ്റിക് കമ്പനികൾ, ആസ്റ്റർ ഡിഎം ഉൾപ്പെടെയുള്ള ഫാർമ കമ്പനികൾ എന്നിവ ഇപ്പോഴും നേട്ടമുണ്ടാക്കുന്നു. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
MBA, BBA ഫ്രെഷേഴ്സിന് മാധ്യമ രംഗത്ത് അവസരം
Eastindia Broadcasting Pvt. Ltd. ന്റെ ഓണ്‍ ലൈന്‍ ചാനലുകളായ PATHANAMTHITTA MEDIA (www.pathanamthittamedia.com), NEWS KERALA 24 (www.newskerala24.com) എന്നിവയുടെ മാര്‍ക്കറ്റിംഗ് വിഭാഗത്തിലേക്ക് യുവതീയുവാക്കളെ ആവശ്യമുണ്ട്. MBA, BBA ഫ്രെഷേഴ്സിനും പത്ര ദൃശ്യ മാധ്യമങ്ങളുടെ പരസ്യ വിഭാഗത്തില്‍ പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകള്‍ [email protected] ലേക്ക് അയക്കുക. പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഉള്ളടക്കം ചെയ്തിരിക്കണം. പത്തനംതിട്ട ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. നിലവിലുള്ള ഒഴിവുകള്‍ – 06. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.





























